യു.എന്‍ മനുഷ്യാവകാശ പുരസ്‌കാരം വിതരണം ചെയ്തു
വാഷിങ്ടണ്‍: യു.എന്നിന്റെ മനുഷ്യാവകാശ പുരസ്‌കാരം വിതരണം ചെയ്തു. ഒക്ടോബറില്‍ പ്രഖ്യാപിച്ച പുരസ്‌കാര അര്‍ഹരില്‍ പാകിസ്താന്‍ ആക്ടിവിസ്റ്റ് അന്തരിച്ച അസ്മ ജഹാംഗീര്‍ ഉള്‍പ്പെടെ നാലു പേരാണുള്ളത്.
അഞ്ചു വര്‍ഷത്തിനിടെയാണ് പുരസ്‌കാരം നല്‍കപ്പെടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വ്യക്തികളോ സംഘടനകളോ നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കപ്പെടുന്നത്.
ടാന്‍സാനിയയിലെ വനിതാ അവകാശ പ്രവര്‍ത്തകരായ റെബേക്കാ ഗ്യൂമി, ബ്രസീലിലെ ആക്ടിവിസ്റ്റ് ജെയോനിയ വാപിഷാന, അയര്‍ലന്‍ഡിലെ മനുഷ്യാവകാശ സംഘനയായ ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്‌സ് എന്നിവയ്ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.
അസ്മ ജഹാംഗീറിന്റെ മകള്‍ മുന്‍സിയ ജഹാംഗീര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പാകിസ്താനിലെ സ്ത്രീകള്‍ക്കും അവരുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. യു.എന്‍ പൊതുസഭയില്‍വച്ചാണ് പുരസ്‌കാരം വിതരണം ചെയ്തത്. ലോകത്തിലെ ഇരുണ്ട മേഖലകളില്‍ മനുഷ്യാവകാശ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍ വെളിച്ചംവിതറിയ കരുത്തുറ്റ വ്യക്തികളും സംഘങ്ങളുമാണിവരെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
പാകിസ്താനിലെ സൈനിക അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച വ്യക്തിയായിരുന്നു അഭിഭാഷക കൂടിയായ അസ്മ ജഹാംഗീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."