ഇ-വേസ്റ്റ് നിര്‍മാര്‍ജനം: ക്ലീന്‍ ടു ഗ്രീന്‍ കാംപയിനിന് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: ഉത്തരവാദിത്ത ഇ-വേസ്റ്റ് നര്‍മാര്‍ജനവും റിസൈക്ലിങും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ പിന്തുണയോടെ റിവേഴ്‌സ് ലോജിസ്റ്റിക് ഗ്രൂപ്പും അസോസിയേഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ചേര്‍ന്ന് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ടു ഗ്രീന്‍ പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി.
ആദ്യപരിപാടി പോത്തന്‍കോട് നിസാമിയ പബ്ലിക് സ്‌കൂളില്‍ നടന്നു. സ്‌കൂളുകള്‍, കോളജകുള്‍, റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, ഉല്‍പാദകര്‍, ഡീലര്‍മാര്‍, ബള്‍ക്ക് കണ്‍സ്യൂമര്‍മാര്‍, റിഫര്‍ബിഷര്‍മാര്‍, അനൗപചാരിക മേഖലയിലുള്ളവര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്.
ഇ-വേസ്റ്റ് നിര്‍മാര്‍ജനം ഇന്ത്യയില്‍ അസംഘടിതമായ രീതിയിലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിന് പരിഹാരം കാണുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ക്ലീന്‍ ടു ഗ്രീന്‍ ബോധവല്‍ക്കരണ പരിപാടിയെന്നും അസോസിയേഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സി.ഇ.ഒ അന്‍വര്‍ ഷിര്‍പുര്‍വാല പറഞ്ഞു. ഉത്തരവാദിത്ത ഇ വേസ്റ്റ് നിര്‍മാര്‍ജനത്തിനും റിസൈക്ലിങിനുമുള്ള സാധ്യതകള്‍ പുതിയ തലമുറയെയും ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ബോധ്യപ്പെടുത്തുവാന്‍ ഈ പരിപാടി സഹായിക്കുമെന്ന് ആര്‍.എല്‍.ജി ഇന്ത്യ മാനേജിങ് ഡയരക്ടര്‍ രാധികാ കാലിയ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."