ബസുകളില്ല; മൊടവണ്ണ നിവാസികള്‍ക്ക് യാത്രാദുരിതം
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ മൊടവണ്ണ, പൈങ്ങാക്കോട് നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതിയാകുന്നില്ല. തൊട്ടടുത്ത നഗരമായ നിലമ്പൂരിലെത്താന്‍ രാവിലെയുള്ള രണ്ടു ബസുകളുടെ സര്‍വിസ് കഴിഞ്ഞാല്‍ പിന്നെ വൈകിട്ട് ഒരു ബസ് മാത്രമാണ് ആശ്രയം.
ഇതു കാരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പ്രദേശവാസികള്‍ക്കു ദുരിതം നേരിടേണ്ടിവരികയാണ്. അകമ്പാടത്തുനിന്നു പുറപ്പെടുന്ന ഒരു ബസ് രാവിലെ 7.20നു മൊടവണ്ണയിലെത്തി നിലമ്പൂരിലേക്കു പുറപ്പെടും. പിന്നീട് ഒരെണ്ണം ഒന്‍പതിനും മൊടവണ്ണ വഴി നിലമ്പൂരിലേക്കെത്തും. ഇതോടെ ബസ് വഴിയുള്ള യാത്രാ സേവനം നിന്നു. പിന്നെ ഒരു ബസുള്ളതു വൈകിട്ട് 5.45നാണ്. ഇതുകൂടി നിലമ്പൂരിലേക്കു വരുന്നതോടെ ഈ റൂട്ടില്‍ മറ്റു ബസുകളൊന്നുമില്ല.
മറ്റുള്ള സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു നിലമ്പൂരിലേക്കെത്തണമെങ്കില്‍ ചുരുങ്ങിയതു മൂന്നു കിലോമീറ്ററെങ്കിലും നടന്നോ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തോ എരഞ്ഞിമങ്ങാടെത്തി അകമ്പാടത്തുനിന്നുള്ള ബസ് കയറണം. അല്ലെങ്കില്‍ മണ്ണൂപ്പാടം വരെ 50 രൂപയെങ്കിലും നല്‍കി ഓട്ടോറിക്ഷയിലെത്തി വേണം ബസ് കയറാന്‍. ഓരോ ദിവസവും നിലമ്പൂരിലേക്ക് ഇത്തരത്തില്‍ എത്തിപ്പെടാന്‍ പ്രദേശവാസികള്‍ക്കു വലിയ ചെലവു വഹിക്കേണ്ടിവരികയാണ്.
അതേസമയം, മൊടവണ്ണ പുഴക്കടവില്‍ ഒരു തോണിയുണ്ടായാലും പ്രശ്‌നം ഒരു പരിധിവരെ പരിഹാരിക്കപ്പെടും. അങ്ങനെയെങ്കില്‍ നിലമ്പൂരിലെത്താന്‍ ആകെ ഒന്നര കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതിയാകും. നൂറുകണക്കിനു വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതേ രീതിയില്‍ വേണം നിലമ്പൂരെത്താന്‍. കടവില്‍ ഒരു തോണിയെങ്കിലും അടിയന്തരമായി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."