HOME
DETAILS

ബി.ജെ.പിക്കെതിരേ സമ്മര്‍ദ തന്ത്രവുമായി എല്‍.ജെ.പി

  
backup
December 20, 2018 | 9:17 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d

 


പട്‌ന: ബിഹാറില്‍ ഉപേന്ദ്ര കുശ്‌വാഹയ്ക്കു പിന്നാലെ കൂടുതല്‍ സീറ്റ് ആവശ്യവുമായി കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും. രാംവിലാസ് പസ്വാനു പകരം മകന്‍ ചിരാഗ് പസ്വാനാണ് ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുന്നണിയിലുള്ള ഓരോ പാര്‍ട്ടിക്കും എത്രവീതം സീറ്റുകള്‍ നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കണമെന്ന് ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടു. ഈ മാസം അവസാനത്തോടെ വ്യക്തമായ തീരുമാനം ഉണ്ടാകണം. ആറ് ലോക്‌സഭാ സീറ്റുകളില്‍ കുറയാന്‍ പാടില്ല. ഒരു രാജ്യസഭാ സീറ്റ് നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ എല്‍.ജെ.പി നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഓര്‍ഡിന്‍സ് കൊണ്ടുവരണമെന്ന ആവശ്യത്തെ തള്ളിയ ചിരാഗ് പസ്വാന്‍ , അത്തരമൊരു തീരുമാനം ഒരു പാര്‍ട്ടിയുടെ മാത്രം അജന്‍ഡയാണെന്നും എന്‍.ഡി.എയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അജന്‍ഡയല്ലെന്നും വ്യക്തമാക്കിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ സാഹചര്യത്തില്‍ രാംവിലാസ് പസ്വാനും ചിരാഗ് പസ്വാനും രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചിരുന്നു. കോണ്‍ഗ്രസ് വിജയത്തിനുള്ള പൂര്‍ണമായ അംഗീകാരവും രാഹുലിനാണെന്നും ഇരുവരും പറയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ചിരാഗ് പസ്വാന്‍ ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  8 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  8 days ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  8 days ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  8 days ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  8 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  8 days ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  8 days ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  8 days ago