തന്റെ 'മണ്ടന്‍ ചിന്തകള്‍' നടപ്പാക്കുന്നത് സ്വാഗതാര്‍ഹമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കുന്ന സമയത്ത് തന്റെ നിര്‍ദേശങ്ങളെ മണ്ടന്‍ ചിന്തയെന്നു പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഇപ്പോഴെങ്കിലും മോദി തയാറാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 99 ശതമാനം ഉല്പന്നങ്ങള്ക്കും 18 ശതമാനമോ അതില്‍ താഴെയോ ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ മോദി പരിഹസിക്കുകയാണ് ചെയ്തിരുന്നത്. ഇത് മണ്ടന്‍ ചിന്തകളില്നിന്നുണ്ടാകുന്നതാണ്. എന്നാല്‍ അന്നു പറഞ്ഞത് നടപ്പാക്കാനുള്ള മോദിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരിക്കലും നടക്കാതെ പോകുന്നതിനേക്കാള്‍ നല്ലതാണ് വൈകിയെങ്കിലും നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് താന്‍ നേരത്തെ പറഞ്ഞതാണ്. അതിനെ മണ്ടന്‍ ചിന്തയെന്ന് പറഞ്ഞു പ്രധാനമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പുകാലത്ത് താന്‍ പറയുന്നത് മണ്ടന്‍ ചിന്തകളാണെന്നാണ് മോദി ആരോപിക്കുന്നത്. പിന്നീട് താന്‍ പറഞ്ഞതുതന്നെ നടപ്പാക്കാന്‍ തീരുമാനിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."