പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ക്വാറി മുതലാളി ഭീഷണിപ്പെടുത്തിയതായി പരാതി
പേരാമ്പ്ര: ചെങ്ങോടു മലയിലെ അനധികൃത മരംമുറി അന്വേഷിക്കാനെത്തിയ കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് ഫോണില്‍ ഭീഷണിയും, അപമര്യാദയായി സംസാരിച്ചതായും പരാതി.
ബുധനാഴ്ച രാവിലെ സി.പി.ഐ.എം അവിടനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ഷാജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഹമീദ് എന്നിവരോടൊപ്പമാണ് അനധികൃത മരംമുറി അന്വേഷിക്കാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാലന് ചെങ്ങോട്ടു മലയില്‍ എത്തിയത്.
ഈ സമയം വനംവകുപ്പുദ്യോസ്ഥരും അവിടെ എത്തിയിരുന്നു. ചെങ്ങോടു മലയില്‍ കരിങ്കല്‍ ഖനത്തിന് തയ്യാറെടുക്കുന്ന ഡെല്‍റ്റ കമ്പനിയുടെ തൊഴിലാളി ഉടമ തോമസ് ഫിലിപ്പിനെ ഫോണ്‍ ചെയ്ത് ഫോണ്‍ കെ.കെ ബാലന് കൊടുത്തു. ജനപ്രതിനിധിയാണെന്നും മരംമുറി അന്വേഷിക്കാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ ഫോണില്‍ ഭീഷണിപ്പെടുത്തി മോശമായി സംസാരിക്കുകയാണ് ചെയ്തതെന്ന് ബാലന് പറഞ്ഞു.
വനം വകുപ്പുദ്യോഗസ്ഥരോടും ഈ രീതിയിലാണ് കമ്പനി അധികൃതര്‍ ഫോണില്‍ സംസാരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് ഫോണില്‍ അപമര്യാദയായി പെരുമാറിയ ഡെല്‍റ്റ കമ്പനി അധികൃതരുടെ നിലപാടില്‍ കോട്ടൂര്‍ പഞ്ചായത്ത് ഭരണ സമിതി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."