ഗുജറാത്തിലെ വിജയം; മോദിക്കേറ്റ പ്രഹരം: കെ.സി വേണുഗോപാല്‍ എം.പി.
സുല്‍ത്താന്‍ ബത്തേരി: പണം നല്‍കിയും അധികാരഗര്‍വ്വ് കാണിച്ചും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ കൈയിലെടുത്തമ്മാനമാടുന്ന നരേന്ദ്രമോദി സര്‍ക്കാറിന് ഏറ്റ കനത്ത പ്രഹരമാണ് ഗുജറാത്തിലെ അഹമ്മദ് പട്ടേലിന്റെ വിജയമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
ബത്തേരിയില്‍ ഡി.സി.സി സംഘടിപ്പിച്ച 75ാമത് ക്വിറ്റ് ഇന്ത്യാ റാലിയോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു അദ്ദേഹം. അഹമ്മദ് പട്ടേലിന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ നേരിട്ടെത്തി പണം വാഗ്ദനം ചെയ്തും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുക എന്നത് മോശമായ കാര്യമാണ്. ഇത്തരത്തില്‍ മോദിയും അമിത്ഷായും നടത്തിയ ഹീനമായ അഗ്നിപരീക്ഷണമാണ് കോണ്‍ഗ്രസ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമൈതാനിയില്‍ നടന്ന പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. വൈകിട്ട് ടൗണിനെ പ്രകമ്പനം കൊള്ളിച്ച് നടന്ന റാലിക്ക് ശേഷമാണ് പൊതുസമ്മേളനം നടന്നത്. വൈകിട്ട് 4.15 ലോടെ സര്‍വ്വജന സ്കൂള്‍ പരിസരത്ത്നിന്നുമാണ് റാലി ആരംഭിച്ചത്. ജില്ലയിലെ 35 മണ്ഡലം കമ്മിറ്റികളില്‍ നിന്നും എത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു ചെണ്ട, ഡോള്‍ എന്നിവയുടെ അകമ്പടിയോടെയാണ് റാലി നടത്തിയത്.
റാലി ചുങ്കം, ട്രാഫിക് ജങ്ഷന്, അസംപ്ഷന്‍ ജംങ്ഷന് വഴി വണ്‍വേ റോഡ് ചുറ്റിയാണ് പൊതുസമ്മേളനസ്ഥലത്ത് എത്തിച്ചേര്‍ന്നത്.
പൊതുസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍, സെക്രട്ടറിമാരായ കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥന്, സക്കീര്‍ഹുസൈന്‍, എം.പിമാരായ എം.ഐ ഷാനവാസ്, എം.കെ രാഘവന്, നേതാക്കളായ റോസകുട്ടി ടീച്ചര്‍, പ്രൊഫ. കെ.പി തോമസ്, എന്‍.ഡി അപ്പച്ചന്, സി.പി വര്‍ഗീസ്, പി.വി ബാലചന്ദ്രന്, പി.ടി ഗോപാലകുറുപ്പ്, കെ.എല്‍ പൗലോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."