തെരുവോര കച്ചവടക്കാരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം: എ.ഐ.ടി.യു.സി
കോഴിക്കോട്: തെരുവോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടി നഗരസഭാ അധികൃതരും പൊലിസും അവസാനിപ്പിക്കണമെന്നു ജില്ലാ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു.
നഗരത്തിലും ബീച്ചിലും മെഡിക്കല്‍ കോളജ് പരിസരങ്ങളിലും തെരുവുകച്ചവടം ചെയ്യുന്ന തൊഴിലാളികളെ നിരന്തരമായി ദ്രോഹിക്കുന്ന നടപടികളാണ് പൊലിസിന്റെയും കോര്‍പറേഷന്‍ അധികൃതരുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ഇത്തരം നടപടികള്‍ കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും ഹൈക്കോടതി ഉത്തരവിനുമെതിരാണ്. അതുകൊണ്ടു തന്നെ ഇത്തരം നടപടികള്‍ അധികൃതര്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.വി മാധവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം. മുഹമ്മദ് ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ നാസര്‍, അബ്ദുല്‍ സാജിദ്, അസ്‌കര്‍, റസാഖ് മെഡിക്കല്‍ കോളജ്, മജീദ് വെണ്‍മരത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."