HOME
DETAILS

നിരന്നപാറ കരിങ്കല്‍ ക്വാറിക്കെതിരായ സമരം അഞ്ചാം ദിവസത്തിലേക്ക്

  
backup
December 22 2018 | 03:12 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5-2

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ നിരന്നപാറ കരിങ്കല്‍ ക്വാറിക്കെതിരേ ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനശ്ചിതകാല സത്യഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക്.  ഒ.സി.ഡി ആശ്രമം സുപ്പീരിയര്‍ ഫാ. ലുക്ക് വരിക്കാമാക്കല്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി മുക്കം മേഖല കമ്മിറ്റി അംഗങ്ങള്‍ സമര പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.  എ.എസ് ജോസ്, ജി. അജിത് കുമാര്‍, പി.കെ ബഷീര്‍, ദിവാകരന്‍ കൊക്കോട്, പി. ഹുസ്സൈന്‍, എം.ടി ജോസഫ്, സന്തോഷ് കല്ലിടുക്കില്‍, ബിജു വെട്ടുകല്ലുംപുറത്ത്, ജിജി മേമഠത്തില്‍, സെല്‍വരാജ് മെരിലാന്‍ഡ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."