കുന്നുമ്മല്‍ മേഖലയില്‍ ആര്.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന് സി.പി.എം
കക്കട്ടില്‍: കുന്നുമ്മല്‍ മേഖലയില്‍ ആര്.എസ്.എസ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും സി.പി.എം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി അമ്പലക്കുളങ്ങരയും പരിസര പ്രദേശവും കേന്ദ്രീകരിച്ച് ആര്.എസ്.എസ് ക്രിമിനല്‍ സംഘം നിരന്തരം കലാപമുണ്ടാക്കി വരികയാണ്. വീടുകള്‍ക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കും മറ്റു ജനവിഭാഗങ്ങള്ക്കുമെതിരേ ഒന്നില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ സമീപകാലത്തുണ്ടായി. ഈ മേഖലയിലെ നിരവധി ആക്രമ സംഭവങ്ങളില്‍ ഇവര്‍ പ്രതികളുമാണ്. നിരവധി കേസുകളില്‍ പ്രതിയായ അമ്പലക്കുളങ്ങരയിലെ ആര്.എസ്.എസ് പ്രവര്ത്തകന് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസില്‍ നാലോളം പ്രതികള്‍ റിമാന്‍ഡിലാണ്. എന്നാല്‍ യഥാര്‍ഥ പ്രതികളെയല്ല പൊലിസ് അറസ്റ്റ് ചെയ്തതെന്ന് വ്യാജ പ്രചാരണം നടത്തി നാട്ടില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപത്തിനൊരുങ്ങിയാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സി.പി.എം ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."