മെഡി. കോളജില്‍ ഇന്‍ഡിപെന്‍ഡന്‍സിന് വിജയം; ലോ കോളജില്‍ എസ്.എഫ്.ഐ
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിനു തുടര്‍ച്ചയായി 16-ാം വര്‍ഷവും വിജയം. എല്ലാ സീറ്റുകളിലും എസ്.എഫ്.ഐ പരാജയം നേരിട്ടു.
യൂനിയന്‍ ചെയര്‍മാനായി അമീന് അബ്ദുല്ല തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ആസിഫ് (ജനറല്‍ സെക്രട്ടറി), നിതിന്‍ സുരേഷ് (വൈസ് ചെയര്മാന്), ആതിര നായര്‍ ( ലേഡി വൈസ് ചെയര്മാന്), ഐശ്വര്യ രവീന്ദ്രന് (ആര്‍ട്സ് സെക്രട്ടറി), പി.സി അര്ജുന് (മാഗസിന് എഡിറ്റര്‍), യു.ജി ദേവദര്‍ശന്‍ (യു.യു.സി), തന്യ (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് റാസി അറങ്ങോടന്‍ (സ്പോര്‍ട്സ് സെക്രട്ടറി ) എന്നിവരെയും തെരഞ്ഞെടുത്തു. കാംപസ് പിടിച്ചെടുക്കാന്‍ പ്രചാരണത്തിന് എസ്.എഫ്.ഐ സംസ്ഥാന നേതാക്കള്‍ നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഇനി ലദീത നയിക്കട്ടെ എന്ന മുദ്രാവാക്യം എസ്.എഫ്.ഐ ഉയര്‍ത്തിയപ്പോള്‍ കാംപസ് ഇനി നിങ്ങളോരോരുത്തരും നയിക്കട്ടെ എന്ന ഇന്‍ഡിപെന്‍ഡന്‍സിന്റെ മുദ്രാവാക്യം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു.
അതേസമയം കോഴിക്കോട് ഗവ. ലോ കോളജില്‍ അഞ്ചാം തവണയും എസ്.എഫ്.ഐ ആധിപത്യം. ഒരു ഇയര്‍ റെപ്പ് യു.ഡി.എസ്.എഫ് മുന്നണിക്ക് കിട്ടിയെങ്കിലും ജനറല്‍ സീറ്റില്‍ മുഴുവനും എസ്.എഫ്.ഐ വിജയിച്ചു. എന്‍. മുഹമ്മദ് സാലിഹ് (ചെയര്മാന്), ടി.പി പ്രിയങ്ക (വൈസ് ചെയര്മാന്), വിഷ്ണു മനോഹര്‍ (ജനറല്‍ സെക്രട്ടറി), ഐഫ (ജോയിന്റ് സെക്രട്ടറി), വിഷ്ണു പ്രിയ (ഫൈന്‍ ആര്‍ട്സ്), പി. ആയിഷ (എഡിറ്റര്‍), മുഹമ്മദ് അന്‍വര്‍ സയ്യിദ് (ജനറല്‍ ക്യാപ്റ്റന്‍), അഷ്ബിന്‍ കൃഷ്ണ (മൂട്ട് ക്ലബ് സെക്രട്ടറി) എന്നിവരാണ് ജനറല്‍ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."