ലങ്കക്കെതിരായ ഏകദിനം; അശ്വിന്, ജഡേജ, ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും
കാന്‍ഡി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 13ന് പ്രഖ്യാപിക്കാനിരിക്കേ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിക്കാന്‍ ബി.സി.സി.ഐയും സെലക്ഷന് കമ്മിറ്റിയും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്പിന്നര്‍മാരായ ആര് അശ്വിന്, രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നായകന് വിരാട് കോഹ്ലിക്കും വിശ്രമം അനുവദിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ട്. ഐ.പി.എല്ലിലും പിന്നീട് നടന്ന മൂന്ന് ഫോര്‍മാറ്റുകളിലേയും എല്ലാ മത്സരങ്ങളിലും കളിച്ച കോഹ്ലിക്ക് റെസ്റ്റനുവദിക്കണമെന്ന നിലപാടിലാണ് അധികൃതര്‍.
അശ്വിന്, ജഡേജ, ഷമി എന്നിവര്‍ക്ക് വിശ്രമം ലഭിക്കുകയാണെങ്കില്‍ യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ക്രുണല്‍ പാണ്ഡ്യ എന്നിവര്‍ക്ക് ഏകദിന ടീമിലേക്ക് അവസരം ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."