സീബ്രാലൈന്‍ കാണുന്നില്ല; ചങ്ങരംകുളത്തും പാവിട്ടപ്പുറത്തും അപകടങ്ങള്‍ വര്‍ധിക്കുന്നു
ചങ്ങരംകുളം: സംസ്ഥാനപാതയില്‍ സീബ്രാലൈന്‍ മാഞ്ഞുപോയത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. തിരക്കേറിയ ചങ്ങരംകുളം ഹൈവേ ജങ്ഷനിലേയും പാവിട്ടപ്പുറത്തേയും രണ്ട് സീബ്രലൈനുകളും വാഹനങ്ങള്‍ക്ക് കാണാനാവാത്ത വിധം മാഞ്ഞുപോയിട്ട് മാസങ്ങളായി. ദേശീയപാതയില്‍ ഏറ്റവും തിരക്കേറിയ ഹൈവേ ജങ്ഷനിലും പാവിട്ടപ്പുറത്തും സീബ്രലൈന്‍ മാറ്റിവരക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ വിവിധ കൂട്ടായ്മകള്‍ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഒരുനടപടിയുമായിട്ടില്ല.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാട്ടുകാര്‍ സീബ്രാലൈന്‍ വരച്ചെങ്കിലും മഴ കനത്ത് പെയ്തതോടെയാണ് വീണ്ടും സീബ്രലൈന്‍ കാണാന്‍ കഴിയാത്ത അവസ്ഥയായത്. നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ നടന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അപകടമുണ്ടായിരുന്നു. അപകടം തുടര്‍ച്ചയായതോടെ സീബ്രാലൈന്‍ പുതുക്കി വരക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നിവേദനം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."