ജില്ലയില്‍ ഇന്ധനക്ഷാമം
മലപ്പുറം: ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ തുടങ്ങിയ സമരം ജില്ലയിലെ ഇന്ധന വിതരണത്തെയും ബാധിച്ചു. സമരം മൂന്നു ദിവസം പിന്നിട്ടതോടെ ജില്ലയിലെ മിക്ക ഐ.ഒ.സി പമ്പുകളിലും ഇന്ധനമില്ലാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ്.
വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം പ്രാഖ്യാപിച്ചത്. ആദ്യദിവസങ്ങളില്‍ പമ്പുകളിലുണ്ടായിരുന്ന കരുതല്‍ ശേഖരം തീര്‍ന്നതോടെയാണ് ഇന്ധം ലഭിക്കാതെ ജനം വലഞ്ഞിരിക്കുന്നത്. മറ്റു കമ്പനികളുടെ പമ്പുകള്‍വഴി ഇന്ധന വിതരണം പതിവുപോലെ നടക്കുന്നുണ്ടെങ്കിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മലപ്പുറം നഗരത്തില്‍ ഉള്‍പ്പെടെ ഇന്ധനം വാങ്ങാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഇതിനെ തുടര്‍ന്നു പലയിടങ്ങളിലും ഇന്ധനം തീരുന്ന അവസ്ഥയുമുണ്ടായി. മൂന്നു ദിവസം പിന്നിട്ടിട്ടും മാനേജ്‌മെന്റ് അയയാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ ജീവനക്കാരുടെ യോഗം തീരുമാനിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെയും പിന്തുണ ഉറപ്പാക്കിയും ഐ.ഒ.സിയുടെ മറ്റു ഡിപ്പോകളുമായി ബന്ധപ്പെട്ടും സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."