ജില്ലയില്‍ റേഷന്‍ വിതരണം മുടങ്ങിയേക്കും
കൊണ്ടോട്ടി: റേഷന്‍ വാതില്‍പ്പടി വിതരണത്തിലെ അപാകതയും തൂക്കത്തിലെ കുറവും ഏറിയതോടെ ജില്ലയില്‍ റേഷന്‍ വിതരണം മുടങ്ങിയേക്കും. എന്‍.എഫ്.എസ്.എ ഗോഡൗണില്‍ നിന്ന് തൂക്കി നല്കി റേഷന്‍കടയില്‍ കൊണ്ടുപോയി തൂക്കി ഇറക്കി നല്കുമ്പോഴുണ്ടാകുന്ന മാറ്റമാണ് റേഷന്‍കട നടത്തിപ്പുകാര്‍ക്ക് തിരിച്ചടിയാകുന്നത്.
റേഷന്‍കടയില്‍ സാധനങ്ങള്‍ തൂക്കി നല്കുമ്പോള് തൂക്കത്തില്‍ പലയിടങ്ങളിലും ക്രമാതീതമായ വ്യത്യാസം വരുന്നതായി റേഷന്‍ കടയുമടമകള് പറയുന്നു.ഈ വ്യത്യാസം റേഷന്കടക്കാരന് ആരും നികത്തി നല്‍കുന്നുമില്ല. കൊണ്ടോട്ടി,ഏറനാട്,നിലമ്പൂര്‍, പെരിന്തല്‍മണ്ണ, താലൂക്കുകളില്‍ പല റേഷന്‍ ഷാപ്പുകളിലും ഇത്തരത്തിലുള്ള അളവ് വ്യത്യാസമുണ്ടായതായി കടയുമടമകള് പറയുന്നു. കരാറുകാരന് ഓരോ റേഷന്‍കടകള്‍ക്ക് മുന്‍പിലും റേഷന്‍ സാധനങ്ങള്‍ ലോറിയില്‍ കൊണ്ടുപോയി റേഷന്‍ ഉടമ കാണത്തക്ക വിധം തൂക്കി നല്‍കണമന്നാണ് പുതിയ നിബന്ധന. എന്നാല്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ നിന്ന് തൊഴിലാളികള്‍ തൂക്കി നല്കി കടയില്‍ കൊണ്ടുപോയി തൂക്കി ഇറക്കി നല്കുമ്പോള് തൂക്കത്തില്‍ വ്യത്യാസം വരുന്നുവെന്ന് റേഷന്‍ കടയുമകള്‍ പറയുന്നു.
ഈ വ്യത്യാസം എന്‍.എഫ്.എസ്.എ ഗോഡൗണിലെ കസ്റ്റോഡിയനും ഏറ്റെടുക്കാന്‍ തയാറാകുന്നില്ല..ക്രിസ്മസ്,പുതുവത്സരം വന്നെത്തിയ സാഹചര്യത്തില്‍ റേഷന്‍ മുടങ്ങുന്ന അവസ്ഥായിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഓള്‍കേരള റീട്ടെയില്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാസെക്രട്ടറി മണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."