തപാല്‍ സമരം ഒത്തുതീര്‍പ്പാക്കണം: പാച്ചേനി
കണ്ണൂര്‍: വിദേശയാത്ര ഹോബിയാക്കി കേന്ദ്ര ഖജനാവ് ദുര്‍വിനിയോഗം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ രണ്ടര ലക്ഷം വരുന്ന ഗ്രാമീണ തപാല്‍ ജീവനക്കാരുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ജി.ഡി.എസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂനിയന്‍ ഓഫ് ഗ്രാമീണ്‍ ഡാക് സേവക് (എഫ്.എന്‍.പി.ഒ) നേതൃത്വത്തില്‍ ജീവനക്കാര്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശയാത്രാ ചെലവിന്റെ നൂറിലൊരംശമെങ്കിലും വകയിരുത്തി ജി.ഡി.എസുകാരുടെ കാബിനറ്റ് അംഗീകരിച്ച കമലേഷ്ചന്ദ്ര കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കി സമരം തീര്‍ക്കാനുള്ള ആര്‍ജവം പ്രധാനമന്ത്രി കാണിക്കണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.
ദിനു മൊട്ടമ്മല്‍ അധ്യക്ഷനായി. ബേബി ആന്റണി, എം.വി പവിത്രന്, വി.കെ രതീഷ് കുമാര്‍, പി. പ്രേമദാസന്, എ.വി ഗണേശന്, കെ.കെ സുകു, കെ.വി വേണുഗോപാല്‍, കെ.സി പരിമള സംസാരിച്ചു. 18നു തുടങ്ങിയ പണിമുടക്ക് നാലുദിവസം പിന്നിടുമ്പോള്‍ കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസ് പരിധികളിലെ ഗ്രാമീണ പോസ്റ്റ് ഓഫിസുകളിലെ സേവനം താറുമാറായി. ഇന്നുരാവിലെ 10ന് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ തുടരുന്ന പ്രതിഷേധ സമരം യു.ഡി.എഫ് ജില്ലാ ചെയര്മാന് എ.ഡി മുസ്തഫ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."