അണ്ണാ ഡി.എം.കെയുമായി ലയിക്കില്ലെന്ന് ദിനകരന്
തിരുനെല്‍വേലി: തമിഴ്നാട്ടില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം(എ.എം.എം.കെ) പാര്‍ട്ടി അണ്ണാ ഡി.എം.കെയില്‍ ഉടന്‍ ലയിക്കുമെന്ന വാര്‍ത്ത പാര്‍ട്ടി അധ്യക്ഷന്‍ ടി.ടി.വി ദിനകരന് നിഷേധിച്ചു. അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന് അണ്ണാ ഡി.എം.കെ നേതൃത്വം നടത്തുന്ന വ്യാജ പ്രചാരണമാണ് ഇത്തരത്തിലുള്ള വാര്‍ത്തയ്ക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അണ്ണാ ഡി.എം.കെയില്‍ ലയിക്കുക എന്നത് ആത്മഹത്യാപരമാണ്. ലയനവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.എം.എം.കെയുടെ വളര്‍ച്ചയില്‍ ഭീതിയുണ്ടായതോടെയാണ് അണ്ണാ ഡി.എം.കെ വ്യാജ പ്രചാരണം നടത്തുന്നത്. പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്താനും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള ഒരുക്കം പ്രവര്‍ത്തകര്‍ സജീവമാക്കിയിട്ടുണ്ട്. ഇത് എ.എം.എം.കെയുടെ വളര്‍ച്ചയെ ശക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ താല്പര്യത്തെ ഇല്ലാതാക്കി തീരുമാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."