HOME
DETAILS

ഊരകം മലയിലെ കരിങ്കല്‍ ക്വാറികളില്‍ പരിശോധന; മൂന്ന് ലോറികള്‍ പിടികൂടി

  
backup
August 11 2017 | 20:08 PM

%e0%b4%8a%e0%b4%b0%e0%b4%95%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d

വേങ്ങര: ഊരകം മലയിലെ വിവിധ കരിങ്കല്‍ ക്വാറികളില്‍ റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ മൂന്നുലോറികള്‍ പിടികൂടി. കണ്ണമംഗലം പഞ്ചായത്ത് ചെരുപ്പടിമലയിലെ പ്രവര്‍ത്തിക്കുന്ന ക്വാറികളിലാണ് കഴിഞ്ഞ ദിവസം തിരൂരങ്ങാടി തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം പരിശോധന നടത്തിയത്.
അനധികൃതമായി കരിങ്കല്ല് കടത്തുന്ന മൂന്ന് ലോറികളാണ് പിടിച്ചെടുത്തത്. ഒരു ലോറി അധികൃതരെ വെട്ടിച്ചു കടന്നുപോയി.
കണ്ണമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കരിങ്കല്‍ ക്വാറികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കല്ലുകള്‍ കടത്തുന്നുണ്ടെന്നും വിവരം ആര്‍.ഡി.ഒക്ക് ലഭിച്ചിരുന്നു. ആര്‍.ഡി.ഒയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് സംഘം പരിശോധനക്കെത്തിയത്. എന്നാല്‍, പരിശോധന നടത്തിയ ക്വാറികളില്‍ കല്ല് പൊട്ടിക്കാന്‍ അനുവാദമുണ്ടെങ്കിലും കല്ല് കടത്താന്‍ അനുവാദമില്ല. പരിശോധനയില്‍ പിടികുടിയ മൂന്ന് വാഹനങ്ങള്‍ വേങ്ങര പൊലിസിലേല്‍പ്പിച്ചു.
കൈ കാണിച്ചിട്ടും നിര്‍ത്താതെപോയ വാഹനത്തിനെതിരേ സംഘം പരാതിയും നല്‍കി. തിരൂരങ്ങാടി താഹ്‌സില്‍ദാര്‍ വര്‍ഗീസ് മംഗലം, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ ഷാജു, എം ശ്രീകുമാര്‍, അനീഷ് ചന്ദ്രന്‍, ബി സതീഷ്‌കുമാര്‍ എന്നിവരാണ് പരിശോധനക്കെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago