കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ കര്‍മനിരതനായിരുന്ന പണ്ഡിതന്‍: ജിഫ്‌രി തങ്ങള്‍
ദുബൈ : കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സമസ്തയ്ക്കും സമുദായത്തിനും വേണ്ടി സദാ കര്‍മനിരതനായിരുന്ന പണ്ഡിതനായിരുന്നുവെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ യു.എ.ഇ കമ്മിറ്റിയും ഗള്‍ഫ് സത്യധാരയും സംയുക്തമായി ദുബൈയില്‍ സംഘടിപ്പിച്ച ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഒരു പ്രസ്ഥാനം തന്നെയായിരുന്നു. പലരെ പറ്റിയും വിശ്രമമില്ലാത്ത പ്രവര്‍ത്തനം നടത്തുന്നവര്‍ എന്ന് പറയാറുണ്ടെങ്കിലും അത് അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കുന്ന രീതിയിലായിരുന്നു ബാപ്പു മുസ്‌ലിയാരുടെ ജീവിതമെന്നും തങ്ങള്‍ പറഞ്ഞു. എത്ര ത്യാഗം സഹിച്ചും ഉത്തരവാദിത്വം നിറവേറ്റാന്‍ ബാപ്പു മുസ്‌ലിയാര്‍ ശ്രദ്ധിച്ചിരുന്നു. ഒരു നേതാവിന്റെ ഗുണമാണ് അത്.
ഏറ്റെടുത്തത് വിജയിപ്പിക്കുന്നത്‌വരെ പൂര്‍ണമായും അദ്ദേഹം ഇടപെടുമായിരുന്നു. സുപ്രഭാതം ദിനപത്രത്തിന്റെ വളര്‍ച്ചയുടെ ചാലകശക്തി തന്നെ ബാപ്പു മുസ്‌ലിയാരാണ്. പത്രം വലിയ ജനസമ്മതിയോടെ ഇത്രയും വളരാന്‍ കാരണം സമസ്തയുമായുള്ള പത്രത്തിന്റെ ബന്ധവും ബാപ്പു മുസ്‌ലിയാരുടെ നേതൃകഴിവും ദീര്‍ഘവീക്ഷണവും സേവനവുമാണെന്ന് തങ്ങള്‍ അനുസ്മരിച്ചു.
സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കടമേരി റഹ്മാനിയ്യ യു. എ.ഇ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹിം മുറിച്ചാണ്ടി അധ്യക്ഷനായി. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, പി.കെ അന്‍വര്‍ നഹ, ഷൗക്കത്ത് ഹുദവി, ഖാദര്‍ ഫൈസി, ളിയാഉദ്ധീന്‍ ഫൈസി, കെ.എം കുട്ടി ഫൈസി അച്ചൂര്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, കുറ്റിക്കണ്ടി അബൂബക്കര്‍, വലിയാണ്ടി അബ്ദുല്ല, കടോളി അഹമ്മദ്, പാറക്കല്‍ മുഹമ്മദ്, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഹാരിസ് ബാഖവി, എന്‍.വി മുഹമ്മദ് ഫൈസി, അബ്ദുല്ല റഹ്മാനി, വാജിദ് റഹ്മാനി, റഫീഖ് റഹ്മാനി, ടി.വി.പി മുഹമ്മദലി, മന്‍സൂര്‍ മൂപ്പന്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ മിദ്‌ലാജ് റഹ്മാനി സ്വാഗതവും കടമേരി റഹ്മാനിയ്യ യു.എ.ഇ കമ്മിറ്റി സെക്രട്ടറി പി.കെ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."