നിര്‍മാണം മുടങ്ങിക്കിടക്കുന്ന ഡ്രൈനേജില്‍ മീന്‍ നിക്ഷേപിച്ച് യൂത്ത് ലീഗ് പ്രതിഷേധം
പരപ്പനങ്ങാടി: മുരിക്കല്‍ റോഡിലെ ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി പകുതിയില്‍ വെച്ച് നിര്‍ത്തിവെച്ച അധികൃതരുടെ നടപടിയില്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രതിഷേധം. ഡ്രൈനേജില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മീന്‍ നിക്ഷേപിച്ചാണ് സമരം.
പ്രദേശത്തെ ഡിവിഷന് കൗണ്‍സിലര്‍ ഭൂമി കൈയേറി കെട്ടിടം നിര്‍മിച്ചുവെന്നും കൈയേറ്റക്കാരെ സംരക്ഷിച്ചാണ് അധികൃതര്‍ ഡ്രൈനേജ് നിര്‍മാണം നടത്തുന്നതെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച്ചയാണ് പ്രവൃത്തി തടഞ്ഞത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് തടഞ്ഞു വെച്ച ഡ്രൈനേജിന്റെ നിര്‍മാണ പ്രവൃത്തി പുനരാരംഭിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സമരം മുനിസിപ്പല്‍ ലീഗ് സെക്രട്ടറി സി അബ്ദുറഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി അലി അക്ബര്‍ അധ്യക്ഷനായി. സി ടി നാസര്‍,കടവത്ത് സൈതലവി,നവാസ് ചിറമംഗലം,കൗണ്‍സിലര്‍ കെ കെ സമദ്,അസീസ് ഉള്ളണം, നിഷാദ് മടപ്പളളി,ആസിഫ് പാട്ടശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."