സെക്രട്ടറിമാര്‍ വാഴാത്ത കരിമ്പുഴയില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് തര്‍ക്കം
ശ്രീകൃഷ്ണപുരം : പഞ്ചായത്ത് സെക്രട്ടറിമാര്‍ വരികയും പോവുകയും ചെയ്യുന്നത് പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ഏക യു ഡി. എഫ് പഞ്ചായത്തായ കരിമ്പുഴയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പഞ്ചായത്തിനോട് ചിറ്റമ്മ നയം ആണ് പുലര്‍ത്തുന്നത് എന്നാണ് യു.ഡി എഫ് നേതാക്കളുടെ അരോപണം.
നിരവധി പഞ്ചായത്ത് സെക്രട്ടറിമാര്‍ വരുകയും പിന്നീട് സ്ഥലം മാറി പോവുകയും ചെയ്യുന്നു. എല്‍.ഡി.യു.ഡി ക്ലര്‍ക്കുമാര്‍ ദൂര സ്ഥലത്തു ഉള്ളവരായതിനാല്‍ നീണ്ട ലീവിലും ആണ്. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസം നില്കുന്നു വന്നതാണ് യു.ഡി.എഫ് പക്ഷം. എന്നാല്‍ ഭരണ സമിതിയിലെ ചില അംഗങ്ങളുടെ ദാര്‍ഷ്ട്യവും ധിക്കാരവും കാരണം ആണ് സെക്രട്ടറിമാര്‍ സ്ഥലം മാറി പോകുന്നത് എന്നാണ് എല്‍.ഡി.ഫ് പറയുന്നത്.
ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ ഭീഷണി പെടുത്തുകയാണ്. സംഥാനപരമായി ജോലി എടുക്കാന്‍ സെക്രട്ടറിമാരെയും മാറ്റ് ഉദ്യോഗസ്ഥരെയും അനുവദിക്കുന്നില്ല എന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. എല്ലാവരും സ്വന്തം അപേക്ഷ നല്‍കിയാണ് പോയത്. ഇതിനു എല്‍.ഡി എഫ് നേ പഴി ചാരിയിട്ട് കാര്യമില്ല എന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."