'മതകാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു'
മുക്കം: മതകാര്യങ്ങളിലുള്ള സമൂഹത്തിന്റെ അനാവശ്യ ഇടപെടലുകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സമസ്ത കേന്ദ്ര മുശാവറ അംഗം കെ. ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സമസ്ത കൊടിയത്തൂര്‍ പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റി ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മുസ്തഫ ഹുദവി ആക്കോടിന്റെ എട്ടാമത് ചെറുവാടി പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന പരിപാടികള്‍ സാമൂഹിക ദുരന്തമാണ് വരുത്തിവയ്ക്കുന്നത്. മുന്‍ഗാമികള്‍ സഞ്ചരിച്ച മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുന്നതാണ് ജനതയുടെ ശാപമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.ജെ.എം റെയ്ഞ്ച് പ്രസിഡന്റ് പി. അബ്ദുറഹ്മാന് ലത്തീഫി അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.വി അബ്ദുറഹ്മാന്, ടി.എ ഹുസൈന് ബാഖവി, വി. ഇമ്പിച്ചാലി മുസ്ലിയാര്, നടുക്കണ്ടി അബൂബക്കര്‍, എ.കെ ഗഫൂര്‍ ഫൈസി, യൂസഫ് ഫൈസി, മുഹ്സിന് അശ്അരി, വൈത്തല അബുബക്കര്‍, മുഹമ്മദ് ഫൈസി, കെ. ഗുലാം ഹുസൈന്, കെ. അബ്ദുസ്സലാം ഹാജി, പുത്തലത്ത് മൊയ്തീന്, എസ്.എ നാസര്‍ സംസാരിച്ചു. പി.പി മുജീബ് റഹ്മാന് സ്വാഗതവും മോയിന്‍ കുട്ടി കുളങ്ങര നന്ദിയും പറഞ്ഞു.
ഒന്നാം ദിനത്തിലെ പ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ടി.എ ഹുസൈന് ബാഖവി അധ്യക്ഷനായി. പി.ജി മുഹമ്മദ്, അലി അക്ബര്‍, സി.കെ ബീരാന് കുട്ടി, കെ. സാദിഖലി, സിറാജുദ്ദീന് അന്‍വരി, അബ്ദുല്‍ കരീം കൊടിയത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."