കോരപ്പുഴ പാലം നിര്‍മാണം: ഗതാഗത നിരോധനം തുടരും
കോഴിക്കോട്: എലത്തൂരിലെ കോരപ്പുഴപ്പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു.
ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കൊയിലാണ്ടിയില്‍നിന്നു വെങ്ങളം, പൂളാടിക്കുട്ട്, പാവങ്ങാട് വഴി കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
സമയക്രമമനുസരിച്ച് സര്‍വിസ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ബസുകള്‍ കോഴിക്കോട് നിന്ന് പുറപ്പെട്ട് എലത്തൂര്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് നിശ്ചിത സമയത്ത് തിരികെ പോകേണ്ടതാണ്. നിശ്ചിത ഡീവിയേഷന്‍ ഭാഗത്ത് പുറക്കാട്ടിരിപ്പാലം വടക്കുഭാഗം, പാലോറമല ജങ്ഷന്‍, പടക്കളം (പറമ്പത്ത്), കോഴിക്കല്‍ ന്യൂ ക്രസന്റ് ഐസ് ഫാക്ടറി, പടിഞ്ഞാറേയില്‍ (കാട്ടില്‍പ്പീടിക) എന്നീ സ്റ്റോപ്പുകളില്‍ യാത്രക്കാരെ കയറ്റി ഇറക്കാവുന്നതും പൂളാടിക്കുന്നിനും പാവങ്ങാടിനുമിടയിലുള്ള സ്റ്റോപ്പുകളില്‍ ആളെ ഇറക്കുന്നതിനു മാത്രവും അനുവദിക്കും.
എലത്തൂര്‍ സ്റ്റാന്‍ഡില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള സിറ്റി ബസുകള്‍ നിശ്ചിത സമയങ്ങളില്‍ തന്നെ സര്‍വിസ് നടത്തേണ്ടതാണ്. ഉള്ള്യേരി, കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകള്‍ നിശ്ചിത സമയങ്ങളില്‍ തന്നെ സര്‍വിസ് നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."