HOME
DETAILS
MAL
വേലിയേറ്റത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം
backup
August 11 2017 | 21:08 PM
കൊടുങ്ങല്ലൂര്‍: എറിയാട് കടലോരത്തുണ്ടായ ശക്തമായ വേലിയേറ്റത്തില്‍ നിരവധി വീടുകളില്‍ കടല്‍വെള്ളവും മണലും കയറി വാസയോഗ്യമല്ലാതായി.
ബീച്ച് റോഡില്‍ കടല്‍ മണ്ണ് അടിച്ചുകയറി ഗതാഗതം തടസപ്പെട്ടു. എറിയാട് ആറാട്ടുകടവ് കടപ്പുറത്താണ് ഇന്നലെ പതിനൊന്ന് മണിയോടെ ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടത്. കടല്‍വെള്ളവും മണലും കടല്‍ഭിത്തികളും കടന്ന് കരയിലേക്ക് ആഞ്ഞടിച്ച് പ്രദേശത്തെ മുപ്പതോളം വീടുകളിലും പറമ്പുകളിലും കടല്‍വെള്ളം നിറയുകയായിരുന്നു. പല വീടുകളിലും മണലും അടിച്ചുകയറിയിട്ടുണ്ട്. അടുത്തകാലത്ത് കടലേറ്റത്തില്‍ മണല്‍ കയറി ഗതാഗത തടസപ്പെട്ടിരുന്ന തീരദേശ റോഡില്‍ വീണ്ടും മണല്‍ കയറി ഗതാഗതം തടപ്പെട്ട നിലയിലാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈ റോഡില്‍ അടിഞ്ഞുകൂടിയിരുന്ന മണല്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."