HOME
DETAILS

ചൂടാറാതെ ബന്ധുനിയമനം

  
backup
December 23 2018 | 03:12 AM

%e0%b4%9a%e0%b5%82%e0%b4%9f%e0%b4%be%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ സമരം ശക്തമാക്കാന്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം. മുസ്‌ലിം യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ശക്തമായ സമര പരിപാടികള്‍ക്കു കോപ്പുകൂട്ടുന്നത്.
യൂത്ത്‌ലീഗ് പുറത്തുവിട്ട ആരോപണത്തിനു പിന്നാലെ മന്ത്രിക്കെതിരേ സമരവുമായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ മന്ത്രി ജലീലിന്റെ വീട്ടിലേക്കു ലോങ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. 27ന് ചങ്കുവെട്ടിയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് വൈകിട്ടാണ് ജലീലിന്റെ വസതിക്കു മുന്‍വശം എത്തുകയെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മലപ്പുറത്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജലീലിനെ പിന്തുണയ്ക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരേ നിരവധി തെളിവുകളുണ്ട്. നിയമവിരുദ്ധമായി നിയമനം നടത്തുന്നതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തി. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. ജലീലിനെ തള്ളിപ്പറഞ്ഞാല്‍ കുടുങ്ങുമെന്നതാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതിനുള്ള കാരണമെന്നും ഡീന്‍ ആരോപിച്ചു. നേരത്തെ ശക്തായി സമരരംഗത്തുണ്ടായിരുന്ന യൂത്ത് ലീഗും എം.എസ്.എഫും യുവജനയാത്ര കാരണം താല്‍ക്കാലികമായി പിന്‍മാറിയിരുന്നു.
നിയമന വിവാദം കോടതിയുടെ പരിഗണനയിലേക്കു പോകുന്നതിനാല്‍ ഇക്കാര്യങ്ങള്‍കൂടി വിശദീകരിച്ചു യുവജന യാത്രയ്ക്കു ശേഷം ശക്തമായ സമരത്തിനു ജില്ലയില്‍ നേതൃത്വം നല്‍കാനാണ് യൂത്ത് ലീഗ് തീരുമാനം. മന്ത്രി ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസുമായി യൂത്ത് ലീഗും മന്ത്രി ഭാര്യയുടെ അനധികൃത നിയമനുവമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുമാണ് കോടതിയെ സമീപിപ്പിക്കുന്നത്.

 

മന്ത്രിക്കെതിരേ പുറത്തൂരിലും ചെമ്മാട്ടും കരിങ്കൊടി


തിരൂര്‍: ബന്ധു നിയമന വിവാദത്തിലകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരേ പുറത്തൂരിലും ചെമ്മാട്ടും കരിങ്കൊടി. പുറത്തൂരില്‍ യു.ഡി.വൈ.എഫ് പ്രവര്‍ത്തകരും ചെമ്മാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാട്ടിയത്. പുറത്തൂര്‍ അങ്ങാടിയില്‍ പൊതുപരിപാടിക്കെത്തിയപ്പോള്‍ ഇന്നലെ ഉച്ചയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ചെമ്മാട്ട് സ്വകാര്യ പരിപാടിക്കെത്തിയപ്പോഴായിരുന്നു പ്രതിഷേധം. വാഹനം തടയാനെത്തിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ വന്‍ പൊലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago