HOME
DETAILS

പ്രതീക്ഷയുടെ ചിറകില്‍ തിരുവമ്പാടി

  
backup
August 11 2017 | 22:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf

മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും യാത്രാനുമതി നിഷേധിച്ച സാഹചര്യത്തില്‍ മലബാറിലെ മൂന്നാമത്തെ വിമാനത്താവളമാകാനുള്ള തിരുവമ്പാടിയുടെ പ്രതീക്ഷ യാഥാര്‍ഥ്യത്തിലേക്ക്.
അസൗകര്യങ്ങളില്‍ വീര്‍പ്പു മുട്ടുന്ന കരിപ്പൂരില്‍ സ്ഥലം ഏറ്റെടുക്കുന്നത് അത്യന്തം പ്രയാസകരമായതും ഏറെ അപകട സാധ്യതയുള്ള ടേബിള്‍ ടോപ്പ് റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമ്പോഴുള്ള ആശങ്കയും മൂലം സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും കരിപ്പൂരിലെ പ്രതീക്ഷകള്‍ അവസാനിപ്പിക്കുമ്പോള്‍ നേട്ടമുണ്ടാകുന്നത് തിരുവമ്പാടിക്കാണ്. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 245 ഏക്കറെങ്കിലും ഭൂമി ഇനി ഏറ്റെടുക്കേണ്ടി വരും. ഇതിന് 4500 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ജനവാസ മേഖലയില്‍ ഇത്രയും സ്ഥലം ഏറ്റെടുക്കുക വലിയ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തിലാണ് കുടിയൊഴിപ്പിക്കലൊന്നും വേണ്ടാത്ത തിരുവമ്പാടിക്ക് സാധ്യതയേറുന്നത്.
തിരുവമ്പാടിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്തുവാന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെയാണ് വിമാനത്താവള ചര്‍ച്ചകള്‍ സജീവമായത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കലക്ടര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിര്‍ദിഷ്ട വിമാനത്താവളം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമവുമായി മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ സജീവമായി രംഗത്തുണ്ട്.
വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനായി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തിരുവമ്പാടി വിമാനത്താവളം സ്ഥാപിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലെന്ന് എയര്‍പോര്‍ട്ട് കമ്മിറ്റി ചീഫ് സി.ഇ ചാക്കുണ്ണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എരുമേലിയിലെ ശബരിമല എയര്‍പോര്‍ട്ടിന് ആഴ്ചകള്‍ക്ക് മുന്‍പ് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചതാണ് മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ നീക്കങ്ങള്‍ക്ക് ഇപ്പോള്‍ ആക്കം കൂടാന്‍ കാരണമായത്. പൂര്‍ണമായും വ്യവസായ ഭൂമിയാണ് തിരുവമ്പാടിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് മൂലം ആരേയും കുടിയൊഴിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. വിമാനത്താവള നിര്‍മാണത്തിന്റെ സാധ്യതയും ഭൂമിയുടെ സാങ്കേതിക കാര്യങ്ങളും സംബന്ധിച്ചു ഇതിനകം തന്നെ വിദഗ്ധ സമിതിയുടെ പഠനവും പരിശോധനയും പൂര്‍ത്തിയാക്കിയതാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റിട്ട. ഡയറക്ടര്‍ സി. വിജയകുമാറിന്റെ നേതൃത്വത്തില്‍ നേരത്തേ വിദഗ്ധസമിതി സ്ഥലം നേരില്‍ കണ്ടു പരിശോധിച്ചു സ്ഥലം വിമാനത്താവള നിര്‍മാണത്തിന് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. സൈറ്റ് പ്ലാന്‍ തയാറാക്കാനായി പദ്ധതി തത്വത്തില്‍ അംഗീകരിക്കുന്നു എന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് നേരത്തെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
പത്തോളം കമ്പനികളും യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരവധി പ്രവാസി വ്യവസായികളും പദ്ധതി നിര്‍വഹണത്തില്‍ സഹകരിക്കാനും മുതല്‍ മുടക്കാനും തയാറായി ഇതിനകം മുന്നോട്ടുവന്നിട്ടുണ്ട്. രണ്ടായിരത്തിലേറെ ഏക്കര്‍ വിസ്തൃതിയുള്ള തിരുവമ്പാടി റബര്‍ എസ്റ്റേറ്റിലാണ് പുതിയ വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മുക്കം മുനിസിപ്പാലിറ്റിയിലും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലുമായാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  2 months ago