HOME
DETAILS
MAL
ഇടിത്തീയായി വെള്ളക്കരം; ഞെട്ടിത്തരിച്ച് ഉപഭോക്താക്കള്‍
backup
August 11 2017 | 22:08 PM
കുന്ദമംഗലം: പതിമംഗലം ഭാഗത്തു വാട്ടര്‍ അതോറിറ്റി ഈ മാസം ഉപഭോക്താക്കള്‍ക്ക് നല്കിയ ബില്‍ തുകയില്‍ 150 ശതമാനം വര്‍ധന. 6 മാസം കൂടുമ്പോള്‍ 600 രൂപക്കടുത്തു ബില്‍ അടക്കുന്ന തെക്കയില്‍ മീത്തല്‍ ആമിനക്ക് ഇത്തവണ വന്ന ബില്‍ തുക 82982 രൂപയാണ്.
അസീസ് രസ എന്നയാള്‍ക്ക് 29406, പുത്തലത്തു കോയസ്സന്‍ 46000 രൂപ എന്നിവയാണ് ഒരു പ്രദേശത്ത് ഉപഭോക്താക്കള്‍ക്ക് ലഭിച്ച ബില്ലില്‍ രേഖപ്പെടുത്തിയത്.
സംഭവം വാട്ടര്‍ അതോറിറ്റി അധികാരികളോട് പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. ഇതേത്തുടര്‍ന്ന് വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ ഓഫിസില്‍ പരാതി ആയി നല്‍കിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് വിഷയത്തില്‍ സത്വരനടപടി ഉണ്ടാവണമെന്ന് ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തെക്കയില്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."