സാവിത്രിയും മകളും ഇനി പുനര്‍ജനിയുടെ തണലില്‍
കല്ലമ്പലം : ശാരീരികാസ്വാസ്ഥ്യമുള്ള മകളെ ബൈക്കിടിച്ചു വീഴ്ത്തുന്നത് കണ്ട് ബോധരഹിതയായ അമ്മയെയും പരുക്കേറ്റ മകളെയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവര്‍ക്കും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനായിട്ടില്ല.
തുടര്‍ന്ന് മണമ്പൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്തംഗം നജീമയുടെ മേല്‍നോട്ടത്തിലും സിസ്റ്റര്‍ സജീനയുടെ പരിചരണത്തിലും നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇവരെ നോക്കാനോ ഏറ്റെടുക്കാനോ ബന്ധുക്കള്‍ തയാറാകാത്തതിനെതുടര്‍ന്ന് വര്‍ക്കല പുനര്‍ജനി പുനരധിവാസ കേന്ദ്രം ഇവര്‍ക്ക് അഭയം നല്‍കി. മണമ്പൂര്‍ കണ്ണങ്കര കൂടത്തില്‍ വീട്ടില്‍ സാവിത്രി (85) യേയും, മകള്‍ ശാന്തയേയും (55) ആണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പഞ്ചായത്ത് അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മണമ്പൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പുനര്‍ജനി പുനരധിവാസ കേന്ദ്രം വൈസ് ചെയര്‍മാന്‍ ഷൈന്‍ ജെ.വി, ട്രഷറര്‍ മായാദേവി,ഡ്രൈവര്‍ രതീഷ് ചേര്‍ന്ന് ഏറ്റെടുത്തത്. കഴിഞ്ഞമാസം തൊപ്പിചന്തയില്‍ വച്ചാണ് ശാന്തയെ ബൈക്കിടിച്ചത്. അമ്മയും മകളും ഒരുമിച്ചായിരുന്നു താമസം ശാരീരികാസ്വസ്ഥതയുള്ള മകളെ അമ്മ വീടുകളില്‍ അടുക്കളപ്പണി ചെയ്തും മറ്റുമാണ് പോറ്റിയിരുന്നത്. സാവിത്രിയുടെ ഏക മകളാണ് ശാന്ത. ഭര്‍ത്താവ് മരണപ്പെട്ടത്തില്‍ പിന്നെ അമ്മയും മകളും തനിച്ചാണ് . ബന്ധുക്കള്‍ ഉണ്ടെങ്കിലും ആരും ഇവരെ തിരിഞ്ഞു നോക്കാറില്ല. തുടര്‍ന്നാണ് പഞ്ചായത്തംഗങ്ങളായ നജീമയും, എ. നഹാസും ചേര്‍ന്ന് ഇവരെ പുനര്‍ജനിക്ക് കൈമാറിയത്.ഇവരുടെ സ്വത്തുക്കളും ബാങ്കിലുള്ള തുകയും പുനര്‍ജനിക്ക് കൈമാറുമെന്ന് വാര്‍ഡ് മെംബര്‍ നജീമ പറഞ്ഞു. പുനര്‍ജനിയുടെ വാഹനത്തില്‍ അമ്മയെയും മകളെയും കൊണ്ടുപോകുമ്പോള്‍ പഞ്ചായത്ത് അംഗങ്ങളുടെയും അതുവരെ പരിചരിച്ച സജീന സിസ്റ്ററുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."