നിഷിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 4.74 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്)ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 4.74 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
സംസാരകേള്‍വി പരിമിതി, ഓട്ടിസം തുടങ്ങിയ പരിമിതികള്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ള രാജ്യത്തിലെ മികച്ച സ്ഥാപനമാണ് നിഷ്. ഏര്‍ളി ഇന്റര്‍വന്‍ഷന്‍ പ്രോഗ്രാം, അക്കാഡമിക് പ്രോഗ്രാം, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗേജ് പ്രോഗ്രാം, പുനരധിവാസ പരിപാടികള്‍, ശ്രവണ വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ള ഡിഗ്രി പരിപാടികള്‍, ഇന്ത്യന്‍ സൈന്‍ ലാംഗേജ് പരിശീലനം തുടങ്ങിയവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി 1997ല്‍ സംസ്ഥാന സര്‍ക്കാരാണ് നിഷ് സ്ഥാപിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ തന്നെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിഷിന് വളരെയധികം അംഗീകാരങ്ങള്‍ ലഭിച്ചു. കേരള സര്‍ക്കാരിന്റെ കീഴില്‍ നിരവധി പദ്ധതികളാണ് നിഷിലൂടെ നടപ്പിലാക്കി വരുന്നത്. ആറ് മാസം മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്കുണ്ടാകുന്ന കേള്‍വി, സംസാര, പഠന വൈകല്യങ്ങള്‍, ഓട്ടിസം, സെറിബല്‍ പാള്‍സി തുടങ്ങിയവ കണ്ടുപിടിച്ച് വിദഗ്ധ പരിഹാരങ്ങള്‍ നല്‍കുന്നു.
പ്രവര്‍ത്തന മികവിലൂടെ രാജ്യത്തിന് തന്നെ അഭിമാനകരമായ സ്ഥാപനമായി നിഷ് മാറുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയും ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും നല്‍കുന്ന രാജ്യത്തെ മികച്ച സ്ഥാപനം കൂടിയാണിത്. നിഷ് കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത് ഏറെ പ്രതിഷേധമുണ്ടാക്കി. എങ്കിലും സംസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ നിഷിനെ മികച്ച കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."