HOME
DETAILS
MAL
ഡോ. കെ.പി ഹുസൈന് ചാരിറ്റബിള്‍ ട്രസ്റ്റ് പനമരത്ത് 15 വീടുകള്‍ നിര്‍മിച്ചുനല്‍കും
backup
December 23 2018 | 05:12 AM
കല്‍പ്പറ്റ: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. കെ.പി ഹുസൈന് ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രളയദുരന്തത്തില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച പനമരം പ്രദേശത്ത് 15 വീടുകള്‍ നിര്‍മിച്ചു നല്‍കും.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് പുതിയ വീട് നിര്‍മിച്ചുകൊടുക്കുന്നത്. 15 വീടുകളുടെയും ശിലാസ്ഥാപനം ഡിസംബര്‍ 24ന് രാവിലെ ഒന്‍പതിന് തൊഴില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും ട്രസ്റ്റ് ചെയര്മാന് ഡോ.കെ.പി ഹുസൈനും ചേര്‍ന്ന് നിര്‍വഹിക്കും.
ഒരു ദശാബ്ദക്കാലമായി ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്രസ്റ്റ്, അഞ്ചു കോടി രൂപ പ്രളയദുരിതാശ്വാസത്തിനുവേണ്ടി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായുള്ള വീടുനിര്‍മാണം കോഴിക്കോട്ടെ ഹെല്പിങ് ഹാന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."