ഓണക്കാല വിപണിയില്‍ സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ വിലവര്‍ധനവ് തടയാന്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനായി ബജറ്റില്‍ 150 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം ഓണച്ചന്തകള്‍ തുടങ്ങും. 1164 ഓണച്ചന്തകളാണ് ആരംഭിക്കുക. ഇതിനായി 4.60 കോടി രൂപ നല്‍കും. കൂടാതെ പ്രതിസന്ധി നേരിടുന്ന സപ്ലൈക്കോയ്ക്ക് 81.42 കോടി രൂപ നല്‍കും. ഓണം ഫെയറും നടത്തും. ഓണം ഫെയറിനായി 4.20 കോടി രൂപ നല്‍കും. മാവേലി സ്റ്റോറില്ലാത്ത 38 പഞ്ചായത്തുകളില്‍ ഓണം മിനിഫെയറുകള്‍ ആരംഭിക്കും. അതു പോലെ പച്ചക്കറി വിതരണം താലൂക്ക്-ജില്ലാ ഫെയറുകള്‍ വഴി പച്ചക്കറി വിറ്റഴിക്കും. ഓണക്കാലത്തെ കരിഞ്ചന്ത തടയാനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയും വില നരീക്ഷണ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികള്‍ക്ക് ഓണക്കിറ്റും സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായി എം.ഡി.എം.എസ് പദ്ധതി വഴി അഞ്ച് കിലോ അരിയും നല്‍കും. കൂടാതെ എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."