കണ്ണൂര്‍ കവര്‍ച്ച: മുഹമ്മദ് ഹിലാല്‍ റിമാന്‍ഡില്‍
കണ്ണൂര്‍: താഴെചൊവ്വ ഉരുവച്ചാലില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാലിനെ കോടതി റിമാന്‍ഡ് ചെയ്തു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലാണ് നടപടി.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലിസ് അപേക്ഷ നല്കി. പ്രതിയുടെ പക്കല്‍നിന്ന് വിനോദ്ചന്ദ്രന്റെ എ.ടി.എം. കാര്‍ഡ് മാത്രമാണ് ലഭിച്ചത്. കവര്‍ച്ചചെയ്ത സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ് തുടങ്ങിയവ ലഭിച്ചിട്ടില്ല.
ഡല്‍ഹിയില്‍നിന്ന് ഹൗറയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ സീമാപുരയില്‍ വച്ചാണ് സിറ്റി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഡല്‍ഹി കേന്ദ്രീകരിച്ച സംഘത്തിനു മുഖ്യപ്രതി സീമാപുരയിലുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്നു പൊലിസ് സംഘം അവിടേക്കു പുറപ്പെട്ടെങ്കിലും ഇയാള്‍ ട്രെയിനില്‍ ഹൗറയിലേക്കു പോയി. ഇതിനിടിയില്‍ പൊലിസ് സംഘവും ട്രെയിനില്‍ കയറി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."