പ്രധാനമന്ത്രിയാകാന്‍ നവാസ് ശരീഫിന്റെ ഭാര്യ; കുല്‍സും നവാസ് പത്രിക സമര്‍പ്പിച്ചു
ലാഹോര്‍: പാകിസ്താനില്‍ അഴിമതിക്കേസില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും നവാസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇളയ സഹോദരന്‍ ശഹബാസ് ശരീഫിനെ ഈ സീറ്റില്‍ മത്സരിപ്പിച്ച് പ്രധാനമന്ത്രിയാക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനിച്ചെങ്കിലും നിലവില്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ അദ്ദേഹം പിന്നീട് മാറിചിന്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കുല്‍സുമിന്റെ പേര് ഉയര്‍ന്നുവന്നത്.
വ്യാഴാഴ്ച വൈകിട്ട് കുല്‍സു മത്സരിക്കുമെന്ന് പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) അറിയിച്ചിരുന്നു. തുടര്‍ന്ന് അവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സെപ്തംബര്‍ 17 നാണ് ലാഹോറില്‍ ഉപ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ജൂലൈ 28 നാണ് അനധികൃത സ്വത്തുസമ്പാദനത്തെ തുടര്‍ന്ന് നവാസ് ശരീഫിനെ പാക് സുപ്രിംകോടതി അയോഗ്യനാക്കിയത്. ഇതിനാല്‍ പ്രധാനമന്ത്രി സ്ഥാനവും എം.പി സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു. ഇടക്കാല പ്രധാനമന്ത്രിയായി ശാഹിദ് ഖാഖാന്‍ അബ്ബാസിയെ പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നു.
1999 ല്‍ ജനറല്‍ പര്‍വേശ് മുശര്‍റഫ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത ശേഷം കുല്‍സു ആയിരുന്നു പാര്‍ട്ടിയെ നയിച്ചത്. എന്നാല്‍ അവര്‍ പാര്‍ലമെന്ററി മത്സരരംഗത്ത് ഇതാദ്യമാണ്. നവാസ് ശരീഫിന്റെ ഉറച്ച മണ്ഡലമായ ലാഹോറില്‍ കുല്‍സുവിന് വിജയ പ്രതീക്ഷയുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുക കുല്‍സുവാണ്.
അതിനിടെ 120 അംഗ നാഷനല്‍ അസംബ്ലിയിലേക്ക് തെഹ്്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവ് യാസ്മിന്‍ റാഷിദും നാമനിര്‍ദേശ പത്രിക നല്‍കി. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചു.
35 സ്ഥാനാര്‍ഥികള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. പത്രികകളുടെ സൂക്ഷ്്മ പരിശോധന ഈ മാസം 15 നും 17 നും ഇടയില്‍ പൂര്‍ത്തിയാകും. അവസാനഘട്ട പട്ടിക ഓഗസ്്റ്റ് 26 ന് പ്രസിദ്ധീകരിക്കുമെന്ന് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."