എ.ടി.എമ്മുകളിലെ സുരക്ഷ: റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: തലസ്ഥാനത്തെ വെളയമ്പലത്തെ എ.ടി.എമ്മില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച പരിഹരിക്കാന്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ ബെഹ്‌റ. ഇക്കാര്യത്തില്‍ ആര്‍.ബി.ഐക്ക് കത്തയക്കാനും തീരുമാനമായി.
നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും സുരക്ഷ ശക്തമാക്കാന്‍ എന്തെല്ലാം ചെയ്യാമെന്നു ബാങ്കുകളുമായി ചര്‍ച്ച ചെയ്യും. നിലവില്‍ പല എ.ടി.എമ്മുകളിലും ക്യാമറയും മറ്റും പ്രവര്‍ത്തിക്കുന്നില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട നാലംഗ സംഘത്തെ തിരിച്ചറിഞ്ഞതായി ബെഹ്‌റ പറഞ്ഞു. അതില്‍ മുഖ്യസൂത്രധാരനായ ഗബ്രിയേല്‍ മരിയനെ കഴിഞ്ഞ ദിവസം മുംബൈ പൊലിസ് പിടികൂടിയതായും അദ്ദേഹം അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാനായി മുംബൈ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോ എന്നത് തള്ളിക്കളയുന്നില്ല. മറ്റു ജില്ലകളില്‍ ഇത്തരം തട്ടിപ്പിന്റെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."