HOME
DETAILS

ജനതയുടെ സ്വകാര്യതയെ ഭയപ്പെടുന്ന ഭരണകൂടം

  
backup
December 24 2018 | 18:12 PM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b5%86-%e0%b4%ad%e0%b4%af%e0%b4%aa%e0%b5%8d

 

ജനവിരുദ്ധ നയങ്ങളുടെയും നടപടികളുടെയും പേരില്‍ കടുത്ത വിമര്‍ശനവും ജനകീയ പ്രതിഷേധവും നേരിടുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ പൗരസമൂഹത്തിന്റെ സ്വകാര്യതയെ വല്ലാതെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം. ജനതയുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍ക്കിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. ഇതനുസരിച്ച് സി.ബി.ഐയും റോയുമടക്കമുള്ള രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ജനങ്ങള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും ഫോണുകളിലും ടാബുകളിലുമൊക്കെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും നിരീക്ഷിക്കുകയും തടയുകയും നിയന്ത്രിക്കുകയുമൊക്കെ ചെയ്യാം. അതില്‍ സൂക്ഷിച്ചതോ അതിലേക്കു വന്നുചേര്‍ന്നതോ അതില്‍നിന്ന് അയച്ചതോ ആയ വിവരങ്ങള്‍ കണ്ടെത്തുകയും പിടിച്ചെടുക്കുകയുമൊക്കെ ചെയ്യാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.


രാഷ്ട്രസുരക്ഷയുടെ പേരിലാണ് രാജ്യത്തെ ജനങ്ങളെയൊന്നാകെ ഭരണകൂടം സംശയത്തോടെ വീക്ഷിക്കുകയും അവരെ കുറ്റവാളികളായി കാണുകയും ചെയ്യുന്ന തരത്തിലുള്ള ഈ നീക്കം. ജനങ്ങളില്‍ ആരും തന്നെ വ്യക്തിപരമായ രഹസ്യങ്ങളൊന്നും സൂക്ഷിക്കാന്‍ പാടില്ലെന്നും എല്ലാ സ്വകാര്യ വിഷയങ്ങളും ഭരണകൂടത്തിനു മുന്നില്‍ അനാവരണം ചെയ്യണമെന്നും പ്രഖ്യാപിക്കുന്ന വിജ്ഞാപനമാണിത്. തികഞ്ഞ ഏകാധിപത്യ ഭരണകൂടങ്ങളുള്ള രാജ്യങ്ങളില്‍ പോലും നിലവിലില്ലാത്തതാണ് സ്വകാര്യതയിലേക്കുള്ള ഇത്ര വലിയൊരു കടന്നുകയറ്റം.
രാജ്യത്തെ പൗരന്‍മാര്‍ക്ക് സ്വകാര്യത മൗലികാവകാശമാണെന്ന, ഏതാനും മാസങ്ങള്‍ക്കു മുമ്പുണ്ടായ സുപ്രിംകോടതി വിധിയുടെ ലംഘനം കൂടിയാണിത്. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അതു ഭരണഘടനയുടെ 21ാം വകുപ്പില്‍ പറയുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യത മൗലികാവകാശമായുള്ള ജനത ഇനി ഒരു രഹസ്യവും സൂക്ഷിക്കാന്‍ പാടില്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര ഭരണകൂടം പറയുന്നത്.
ഇതു പുതിയതല്ലെന്നും 2009ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിനു കീഴില്‍ പ്രഖ്യാപിച്ച ഉത്തരവു പുതുക്കി വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, അതില്‍ ഏറെ മാറ്റം വരുത്തിയാണ് പുതിയ വിജ്ഞാപനമെന്നതാണ് വസ്തുത. ഭീകരവാദികളെയും ക്രിമിനലുകളെയും നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരിമിതമായ അധികാരം നല്‍കുന്നതായിരുന്നു ഈ ഉത്തരവ്. അതു രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല, അന്വേഷണ ഏജന്‍സികള്‍ക്ക് ഏതെങ്കിലും വ്യക്തികളേയോ കംപ്യൂട്ടറുകളെയോ നിരീക്ഷിക്കണമെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ രേഖാമൂലമുള്ള അനുമതി തേടണമെന്ന വ്യവസ്ഥ പഴയ ഉത്തരവിലുണ്ടായിരുന്നു. പുതിയ വിജ്ഞാപനപ്രകാരം അതിന്റെ ആവശ്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആരുടെയും സ്വകാര്യത ഭരണകൂടത്തിനു യഥേഷ്ടം പരിശോധിക്കാവുന്ന സാഹചര്യമാണ് രാജ്യത്തു സംജാതമാകുന്നത്.
ഇതിനു കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നതു രാഷ്ട്രസുരക്ഷയാണ്. എന്നാല്‍ രാഷ്ട്ര സുരക്ഷയ്ക്ക് കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ഉണ്ടായതിനെക്കാള്‍ വലിയ ഭീഷണിയൊന്നും ഇപ്പോള്‍ രാജ്യം നേരിടുന്നില്ലെന്നതാണ് വസ്തുത. അത്തരം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അതു സാധാരണക്കാരായ ജനങ്ങളുടെ സൃഷ്ടിയുമല്ല. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും സര്‍ക്കാരിന്റെ തണലില്‍ സംഘ്പരിവാര്‍ രാജ്യത്താകമാനം അഴിച്ചുവിടുന്ന അക്രമങ്ങളുമാണ് ജനതയ്ക്കിടയില്‍ അസ്വസ്ഥതകളും ഭിന്നിപ്പുമൊക്കെ സൃഷ്ടിക്കുന്നത്. അതിന്റെ ഉത്തരവാദിത്തം ജനതയ്ക്കു മേല്‍ കെട്ടിവയ്ക്കുന്നത് നീതീകരിക്കാനാവില്ല.


സത്യത്തില്‍ രാഷ്ട്രത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തിലുള്ള ദുഷ്‌ചെയ്തികളുണ്ടാകുന്നത് കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നാണ്. അതുമായി ബന്ധപ്പെട്ട ഒരുപാടു രഹസ്യങ്ങല്‍ ഭരണകൂടം മറച്ചുവയ്ക്കുന്നതായി ജനങ്ങള്‍ സംശയിക്കുന്നുമുണ്ട്. റാഫേല്‍ ഇടപാട്, ബാങ്കുകളുമായി ബന്ധപ്പെട്ടു നടക്കുന്ന കൃത്രിമങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, കള്ളപ്പണത്തിന്റെ കണക്ക് എന്നിവയുമായൊക്കെ ബന്ധപ്പെട്ട് ചുരുളഴിയാത്ത നിരവധി രഹസ്യങ്ങള്‍ ഭരണകൂടം സൂക്ഷിക്കുന്നുണ്ടെന്നതാണ് വസ്തുത.
ഇതൊക്കെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു എന്നും അതിനോടൊക്കെ അവരുടെ പ്രതികരണം ഏതെല്ലാം തരത്തിലായിരിക്കുമെന്നുമുള്ള ആശങ്ക ഭരണകര്‍ത്താക്കളെ അലട്ടുന്നുണ്ടെന്നതാണ് വസ്തുത. കേന്ദ്ര സര്‍ക്കാരിനെതിരേ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഈ വിഷയങ്ങളിലെല്ലാം ആശയവിനിമയം നടത്താന്‍ സാധാരണക്കാര്‍ പോലും കംപ്യൂട്ടറും ടാബും ആധുനിക സജ്ജീകരണങ്ങളുള്ള ഫോണുമൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മുല്ലപ്പൂ വിപ്ലവമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനവിരുദ്ധ ഭരണകൂടത്തിനെതിരേയുണ്ടായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് ആശയവിനിമയം വഴി ശക്തി സമാഹരിക്കാന്‍ ഇത്തരം അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയ സമീപകാല ചരിത്രം നമുക്കു മുന്നിലുണ്ട്.


സ്വന്തം ചെയ്തികള്‍ക്കെതിരേ ശക്തമായൊരു ജനമുന്നേറ്റം ഭയപ്പെടുന്ന കേന്ദ്ര ഭരണകൂടം അതിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ജനതയുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്നത് എന്നതു വ്യക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭം കൂടിയാണിത്. തെരഞ്ഞെടുപ്പില്‍ മോദി ഭരണകൂടം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചനയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. അതിന്റെ വെപ്രാളവും ഈ വിജ്ഞാപനത്തില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്.
ഒരു ജനപക്ഷ ഭരണകൂടത്തിനു ജനതയുടെ സ്വകാര്യതയെ ഭയപ്പെടേണ്ട കാര്യമില്ല. ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കാണ് അതിന്റെ ആവശ്യം വരുന്നത്. അതു തന്നെയാണ് ഈ നീക്കത്തില്‍ പ്രകടമാകുന്നത്. ജനരോഷത്തെ മറികടക്കാന്‍ ജനാധിപത്യ വിരുദ്ധതയുടെ ഏതറ്റം വരെ പോകാനും മടിയില്ലെന്നാണ് ഇതുവഴി മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ഒരുവിധത്തിലും അംഗീകരിച്ചുകൊടുക്കാനാവാത്തതാണ് ഈ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  15 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  15 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  15 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  15 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  15 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  15 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  15 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  15 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  15 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  15 days ago