HOME
DETAILS

അഴിമതി: നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ്

  
backup
December 24, 2018 | 6:48 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%8d

 

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴു വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും വിധിച്ച് അഴിമതി വിരുദ്ധ കോടതി. സഊദി അറേബ്യയില്‍ നവാസ് ശരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്നാം തവണയും ശരീഫിനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.

ശരീഫിനെതിരേ മൂന്നു കേസുകളാണ് നിലവിലുള്ളത്. സഊദിയിലെ അല്‍ അസീസിയ സ്റ്റീല്‍ മില്ലിലെ വരുമാനം, മകന്‍ ഹസാന്‍ നവാസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളാഗ്ഷിഷ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജസ്റ്റിസ് മുഹമ്മദ് അര്‍ശദ് മാലികിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ ശരീഫിനെ കോടതി കുറ്റമുക്തനാക്കി.


വിധിപ്രഖ്യാപനം നടത്തുമ്പോള്‍ നവാസ് ശരീഫ് കോടതിയില്‍ ഹാജരായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് അദ്ദേഹം വിധി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായി സൈന്യവും സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ കോടതി വിധിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവുമായ ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.


ശരീഫിനെതിരേയുള്ള വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് കോടതിക്കു പുറത്ത് പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി. കല്ലേറിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.


പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പനാമ പേപ്പര്‍ കേസില്‍ പാക് സുപ്രിംകോടതി അയോഗ്യനാക്കിയിരുന്നു.
ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയ കേസില്‍ നവാസ് ശരീഫിനെ ഇതേ കോടതി ജൂലൈയില്‍ പത്തു വര്‍ഷം തടവിനു വിധിച്ചിരുന്നു.
അപ്പീലിനെ തുടര്‍ന്ന് നവാസ് ശരീഫ് സെപ്റ്റംബറില്‍ ജയില്‍ മോചിതനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  2 months ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  2 months ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  2 months ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  2 months ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  2 months ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  2 months ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  2 months ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  2 months ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  2 months ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  2 months ago