HOME
DETAILS
MAL
തന്റെ ഭര്‍ത്താവ് ആരെയും തല്ലാറില്ല: മന്ത്രി ശൈലജ
backup
August 12 2017 | 19:08 PM
മട്ടന്നൂര്‍: തന്റെ ഭര്‍ത്താവ് ശുണ്ഠി കൂടുതലുള്ള ആളാണെങ്കിലും ആരെയും അടിച്ചിട്ടില്ലെന്നു മന്ത്രി കെ.കെ ശൈലജ. ഭര്‍ത്താവ് കെ. ഭാസ്കരന് സ്ത്രീയെ മര്‍ദിച്ചെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണ യോഗത്തിലാണു മന്ത്രിയുടെ പ്രതികരണം.
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊതുസമൂഹത്തില്‍ പറയാന്‍ മടിയില്ല. അദ്ദേഹത്തിന്റെ വഴക്കു കിട്ടാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ മട്ടന്നൂരിലില്ല. ശത്രുവായി പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ല. ദേഷ്യം മൂലം ആരെയും ഇതുവരെ അടിച്ചതായി അറിവില്ല. തല്ലുമായിരുന്നെങ്കില് താന്‍ അദ്ദേഹത്തിന്റെ ഭാര്യയായി ഉണ്ടാകുമായിരുന്നില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."