HOME
DETAILS

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

  
Shaheer
July 10 2025 | 02:07 AM

National Strike Causes 2500 Crore Loss Government Earns Over 60 Crore via dies non

പാലക്കാട്: പൊതു പണിമുടക്കിനെ തുടര്‍ന്ന് ഇന്നലെ കേരളം അടഞ്ഞുകിടന്നപ്പോള്‍ വിവിധ മേഖലകളിലെ വരുമാനവും വ്യാവസായിക ഉല്‍പ്പാദനവും അതില്‍നിന്നു ലഭിക്കേണ്ട നികുതികളും ചേരുമ്പോള്‍ ഖജനാവിന് നഷ്ടം 2,500 കോടിയിലേറെ രൂപ. സാധാരണക്കാരന്റെ ഒരു ദിവസത്തെ വരു മാനനഷ്ടത്തിനു പുറമെയാണിത്.

ഖജനാവിലേക്കു ലഭിക്കുന്ന പ്രതിദിന നികുതിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ വ്യാപാര, വാണിജ്യ മൂല്യം ദിവസം കുറഞ്ഞത് 1,000 കോടി വരും. ജി.എസ്.ടിയും പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയിലെ വാറ്റും ചേര്‍ ത്ത് പ്രതിമാസം ലഭിക്കുന്ന നികുതി വരുമാനം 100 കോടിക്കടുത്ത് വരും.

പെട്രോള്‍, ഡീസല്‍, മദ്യം, റസ്റ്റോറന്റുകളിലെയും തട്ടുകടകളിലെയും വരുമാന നികുതി നഷ്ടം പിന്നീട് നികത്താ നാവുന്നതല്ല. കേരളത്തിലെ ചെറുകിട വ്യവസായങ്ങളുടെ (എം.എസ്.എം.ഇ) ഉല്‍പാദന നഷ്ടം വേറെ. ദിവസം കുറഞ്ഞത് 1,500 കോടിയുടെ ഉല്‍പാദനമാണു നടക്കുക. വര്‍ക്ക് ഷോപ്പ് മുതല്‍ വ്യവസായ വൈദ്യുത കണക്ഷന്‍ എടുത്തിട്ടുള്ളതെല്ലാം ഇതില്‍ വരും വന്‍കിട വ്യവസായശാലകളിലെ നഷ്ടം ഇതിനുപുറമെയാണ്. 

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിക്കും കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. ഇതില്‍ ബസുകള്‍ നിരത്തിലിറങ്ങാത്തതിനാല്‍ ഇന്ധച്ചെലവും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ പണി മുടക്കിയവരുടെ ഒരു ദിവസത്തെ ശമ്പളവും ലാഭിക്കാന്‍ കഴിഞ്ഞു. ഹോസ്പിറ്റാ ലിറ്റി മേഖല, നിര്‍മാണ മേഖല, റീട്ടെയില്‍ മേഖല തുടങ്ങി വ്യവസായ വാണിജ്യ മേഖലയില്‍ കനത്ത നഷ്ടമാണ് പണിമുടക്ക് പ്രഖ്യാപിച്ചതിക്ക് മുലം ഉണ്ടായത്.

ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

ഇന്നലത്തെ പണിമുടക്കില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വഴി സര്‍ക്കാരിന് കോടിയിലേറെ രൂപയുടെ ലാഭമാണുണ്ടായത്. 

കനത്ത നഷ്ടത്തിനിടയിലാണ് ചെറിയ ആശ്വാസമായി ഇത് ലഭിക്കുക. ഹൈക്കോടതിയെ പേടിച്ചാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.

ഭരണകക്ഷി സംഘടനകളാണ് നേതൃത്വം നല്‍കിയത് എന്നതിനാല്‍ സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് പിന്നീട് ശമ്പളം അനുവദിച്ച് സംരക്ഷണമൊരുക്കുമോയെന്ന് പിന്നീടറിയാം. നേരത്തേ ഇത്തരം സമരങ്ങളില്‍ ശമ്പളം അനുവദിക്കുന്നതയിരുന്നു മുന്‍ സര്‍ക്കാരുകളുടെ രീതി. എന്തായാലും ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്നും 60 കോടി സര്‍ക്കാരി ലാഭിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  2 days ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  2 days ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  2 days ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  2 days ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  2 days ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  2 days ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  2 days ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  2 days ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  2 days ago