ലിബിയയില്‍ 5 ലക്ഷം കുട്ടികള്‍ക്ക് അടിയന്തര സഹായം വേണം: യുനിസെഫ്
ട്രിപ്പോളി: ലിബിയയില്‍ അഞ്ചു ലക്ഷം കുട്ടികള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫ് ആവശ്യപ്പെട്ടു. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഇവിടെ ഇത്രയധികം കുട്ടികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്നു ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
2011 ല്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനു ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയാണ് കുട്ടികളുടെ ഭാവി ഭീഷണിയിലാക്കുന്ന തരത്തിലുള്ള നീക്കത്തിനു പിന്നിലെന്നു യുനിസെഫ് പ്രസ്താവനയില്‍ പറഞ്ഞു. കുട്ടികളുടെ ഭാവി അപകടത്തിലാണെന്നും യുനിസെഫ് റീജ്യനല്‍ ഡയരക്ടര്‍ ഗീര്‍റ്റ് കാപ്പിലറി പറഞ്ഞു. പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടെയും ക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ അധികൃതര്‍ കൊണ്ടണ്ടു വരണമെന്നും ഇതിനായി അന്താരാഷ്ട്ര ഇടപെടലുകള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
രണ്ടണ്ടു ലക്ഷത്തോളം കുട്ടികള്‍ ശുദ്ധജലം കിട്ടാതെയും മൂന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍ വിദ്യാഭ്യാസ സഹായം ആവശ്യമുള്ളതായും യൂനിസെഫ് പറഞ്ഞു.രാജ്യത്തെ വിവിധ മേഖലകളില്‍ 550 സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."