നിരാഹാരം അവസാനിപ്പിച്ചെങ്കിലും ഇറോം ശര്‍മിള മാതാവിനെ കണ്ടില്ല
ഇംഫാല്‍: ഒരു തുള്ളി തേന്‍ നുകര്‍ന്നു കൊണ്ട് പതിനാറു വര്‍ഷത്തെ നിരാഹാരസമരം ഇറോം ശര്‍മിള അവസാനിപ്പിച്ചെങ്കിലും മറ്റു പ്രതിജ്ഞകളില്‍ നിന്നു പിന്മാറിയില്ല. അഫ്സ്പ പിന്‍വലിക്കാതെ മാതാവിനെ കാണാനെത്തില്ലെന്നും മുടിചീകില്ലെന്നും നഖം വെട്ടില്ലെന്നുമുള്ള പ്രതിജ്ഞയാണ് ഇപ്പോഴും തുടരുന്നത്.
ലോകത്തില്‍ സാമ്യതയില്ലാത്ത നീണ്ട നിരാഹാരം അവസാനിപ്പിച്ചുവെങ്കിലും 84 കാരിയായ മാതാവിനെ കാണാന്‍ ഇറോം പോയിട്ടില്ല.
ഇംഫാല്‍ നഗരത്തിന്റെ അറ്റത്ത് താമസിക്കുന്ന മാതാവ് ശക്കീദേവിക്കും മകള്‍ തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാതെ തന്നെ വന്നു കാണുന്നത് ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ അസുഖബാധിതയായി അമ്മയെ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ആത്മഹത്യാശ്രമം നടത്തിയെന്ന കുറ്റത്തിന് ഇറോമിനെ പൊലിസ് പിടികൂടുകയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സമയത്തായിരുന്നു ഇത്.
ബോധമില്ലാത്ത അവസ്ഥയില്‍ മാതാവ് മരിച്ചുപോവുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ അവരെ കാണാനായി അര്‍ധരാത്രി ശര്‍മിള എത്തിയിരുന്നു. എന്നാല്‍ പെട്ടന്ന് ബോധം വന്ന മാതാവ് അവളോട് തിരികെ പോകാന്‍ കല്പ്പിക്കുകയായിരുന്നുവെന്ന് സഹോദരന് സിങ്ഹാജിത്ത് ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."