HOME
DETAILS

ഗെയില്‍ പൈപ്പ്‌ലൈന്‍: നഷ്ടപരിഹാരം കിട്ടേണ്ടവര്‍ പെരുവഴിയില്‍ ജില്ലാ ഭരണാധികാരികളും കണ്ണടക്കുന്നു

  
backup
December 25 2018 | 05:12 AM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7

കാസര്‍കോട്: മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പ്രകൃതി വാതകം കടത്താന്‍ വേണ്ടി സ്ഥാപിക്കുന്ന ഗെയില്‍ പൈപ് ലൈനുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കേണ്ട ഭൂ ഉടമകളും കെട്ടിട ഉടമകളും പെരുവഴിയില്‍. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പൈപ് ലൈന്‍ സ്ഥാപിക്കണമെന്ന ചട്ടം കാറ്റില്‍ പറത്തി കരാറുകാര്‍ പൈപ് ലൈന്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ഒട്ടനവധി ഭൂഉടമകളും കെട്ടിട ഉടമകളും നഷ്ടപരിഹാരത്തിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ജില്ലയില്‍ പുല്ലൂര്‍, പെരിയ, ചെമനാട്, മുളിയാര്‍ പഞ്ചായത്ത് പരിധികളിലാണ് ജനവാസ കേന്ദ്രങ്ങളില്‍ കൂടി കൂടുതലായും പൈപ് ലൈന്‍ സ്ഥാപിച്ചത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നൂറിലധികം വീടുകള്‍ക്കിടയില്‍ കൂടി പൈപ് ലൈന്‍ സ്ഥാപിച്ചെങ്കിലും കെട്ടിട ഉടമകള്‍ക്ക് നല്‍കേണ്ട അര്‍ഹമായ നഷ്ടപരിഹാരം പൂര്‍ണമായും ഇതുവരെ നല്‍കിയിട്ടില്ല. പൈപ് ലൈന്‍ കടന്നു പോകുന്ന വഴിയില്‍ ഉണ്ടായിരുന്ന കൂറ്റന്‍ കരിങ്കല്‍ പാളി തകര്‍ക്കാന്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്‍പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഇവയില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.
എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ആളുകള്‍ പറയുന്നു.ഇതിനു പുറമെ കുണിയ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, ചട്ടഞ്ചാല്‍ മിനി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചില സ്ഥാപനങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരവും കരാറുകാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവയും നല്‍കിയിട്ടില്ല.  ഉപജീവനത്തിന് വേണ്ടി സ്വയംതൊഴില്‍ കണ്ടെത്തിയവരുടെ സ്ഥാപനങ്ങളാണ് പൈപ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി നഷ്ടപ്പെട്ടത്. ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അതിന്റെ മുതല്‍ മുടക്കു ഉടമകള്‍ക്ക് നല്‍കാന്‍ തയാറാകാതെയാണ് കരാറുകാര്‍ സ്ഥലംവിട്ടത്. ഇതിനു പുറമെ പുല്ലൂര്‍ പെരിയയിലെ ഒട്ടനവധി കൃഷിഭൂമികളില്‍ കൂടി പൈപ് ലൈന്‍ കടന്നു പോയിരുന്നു. ഇവര്‍ക്കുള്ള നഷ്ടപരിഹാര തുകയും നല്‍കിയിട്ടില്ല. അതിനിടെ മുന്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു പൊതുജനങ്ങളുടെ ഇത്തരം പരാതികള്‍ക്ക് അടിയന്തിര പ്രാധാന്യം കല്‍പ്പിക്കുകയും കരാറുകാരെ വരച്ച വരയില്‍ നിര്‍ത്തി പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നതായി ആളുകള്‍ പറയുന്നു.
എന്നാല്‍ അദ്ദേഹം സ്ഥലം മാറി പോയതോടെ ഗെയില്‍ പൈപ് ലൈനുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് തീരെ പ്രാധാന്യം കല്‍പിക്കുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാതെ ഭൂ ഉടമകളെയും കെട്ടിട ഉടമകളെയും കരാറുകാര്‍ കബളിപ്പിക്കുന്നതെന്നുമുള്ള ആരോപണങ്ങള്‍ കെട്ടിട, ഭൂ ഉടമകള്‍ ഉന്നയിക്കുന്നു.ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ഒട്ടനവധി ആളുകളാണ് കരാറുകാരുടെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി പൈപ് ലൈന്‍ കടത്തി കൊണ്ട് പോകുന്നതിനു അനുമതി നല്‍കിയത്.  ആദ്യം നടത്തിയ സര്‍വേ ലൈനില്‍ നിന്ന് വളരെ മാറി കോടികളുടെ ലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ജനവാസ കേന്ദ്രങ്ങളില്‍ കൂടി കരാറുകാര്‍ പൈപ് ലൈന്‍ സ്ഥാപിച്ചത്. തങ്ങളുടെ പറമ്പില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ കയറി വരുമ്പോഴാണ് പലര്‍ക്കും പൈപ് ലൈന്‍ ഇതുവഴി കടന്നു പോകുന്നുവെന്ന വിവരം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടിസ് പോലും നല്‍കാതെയാണ് പറമ്പുകള്‍ ഇടിച്ചു നിരത്തിയത്. തുടര്‍ന്ന് ഉടമകള്‍ക്ക് ഗ്യാസ് കണക്ഷന്‍ ഫ്രീയായി നല്‍കുമെന്നും ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്നും വാഗ്ദാനം നല്‍കി സമ്മത പത്രത്തില്‍ ഒപ്പിടുവിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago