കേരളത്തിന് മതിയായ ഹജ്ജ് ക്വാട്ട അനുവദിക്കണമെന്ന് മുഖ്യമന്ത്രി
നെടുമ്പാശ്ശേരി : സംസ്ഥാനത്ത് ഹജ്ജ് അപേക്ഷകരുടെ എണ്ണം വളരെക്കൂടുതലായതിനാല്‍ എണ്ണത്തിനുസരിച്ച ക്വാട്ട അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ്് മെയിന്റനസ് യാര്‍ഡില്‍ പ്രത്യേകം സജ്ജമാക്കിയ സംസ്ഥാന ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹജജ് തീര്‍ഥാടകര്‍ക്കായുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളമോഡല്‍ മാതൃകാപരമാണ്.
ഇതര സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കാന്‍ കഴിയുന്നതാണ് കേരളത്തിന്റെ ഹജ്ജ് ക്രമീകരണമെന്ന് സഊദിയിലെ ഇന്ത്യന്‍ കോണ്‍സിലേറ്റ് പറഞ്ഞത് സര്‍ക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. തീര്‍ഥാടകര്‍ക്കുള്ള സൗകര്യമൊരുക്കുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്.
ഇത്തവണ കേന്ദ്ര പരിശീലനം ലഭിക്കാത്തവര്‍ക്കായി കേരളത്തില്‍ പരിശീലനം നല്‍കിയിരുന്നു. തീര്‍ഥാടകരുടെ ശിരോവസ്ത്രത്തിനു പുറകില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ മാതൃകയും ഹജ്ജ് വളന്റിയേഴ്‌സിന്റെ ഫോണ്‍നമ്പറും നല്‍കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്കാവശ്യമായ പ്രതിരോധമരുന്നുകള്‍ നല്‍കാന്‍ ആരോഗ്യവകുപ്പും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ യാതൊരു പ്രതിഫലവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വളന്റിയര്‍മാര്‍ കേരളത്തിന്റെ പ്രത്യേകതയാണ്.
ദേശവും ഭാഷയും വേഷവും വ്യത്യാസമില്ലാതെ 30 ലക്ഷത്തോളം തീര്‍ഥാടകര്‍ സമാധാനത്തിനായി സംഗമിക്കുന്ന അറഫ സംഗമവും ഹജ്ജും മഹത്തായ ഒത്തുകൂടലാണ്.
ഇന്ത്യയില്‍ നിന്ന് 1.25 ലക്ഷം പേരാണ് ഹജ്ജിനായി പോകുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഹജ്ജിന്റെ യഥാര്‍ത്ഥ സത്ത ഉള്‍കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."