'ശംസുല്‍ ഉലമയുടെ ലോകം' സെമിനാര്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കണ്ണൂര്‍: ഏഴുപതിറ്റാണ്ട് കേരള മുസ്‌ലിം സമുദായത്തിന് നേതൃത്വം നല്‍കിയ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവിതത്തിലെ നാനോന്മുഖ മേഖലകള്‍ അനാവരണം ചെയ്യുന്ന 'ശംസുല്‍ ഉലമയുടെ ലോകം' സെമിനാറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തളിപ്പറമ്പ് ഏഴാംമൈല്‍ ഹജ്മൂസ് ഓഡിറ്റോറിയത്തില്‍ 31ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് സെമിനാര്‍.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മൂസക്കുട്ടി ഹസ്രത്, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, ഉമര്‍കോയ തങ്ങള്‍, അസ്‌ലം തങ്ങള്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എം.പി മുസ്തഫല്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഇബ്രാഹിം മുണ്ടക്കല്‍ അനുഭവസാക്ഷ്യം നടത്തും. സമാപന കൂട്ടപ്രാര്‍ഥനക്ക് മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇതുസംബന്ധിച്ച ദാരിമീസ് അസോസിയേഷന്‍ യോഗം ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു.
കെ.കെ മുഹമ്മദ് ദാരിമി അരിയില്‍ അധ്യക്ഷനായി. അബ്ദുല്‍ ഫത്താഹ് ദാരിമി, സിറാജുദീന്‍ ദാരിമി കക്കാട്, സിദ്ദീഖ് ദാരിമി ബക്കളം, സകരിയ ദാരിമി കാക്കടവ്, ഹസന്‍ ദാരിമി പെരുമളാബാദ്, മുബാറക് ദാരിമി, അയൂബ് ദാരിമി പൂമംഗലം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."