ലിബിയയില്‍ അഞ്ചു ലക്ഷം കുട്ടികള്‍ക്ക് അടിയന്തിര സഹായം ആവശ്യമെന്നു യുനിസെഫ്
റിയാദ്: ലിബിയയില്‍ അഞ്ചു ലക്ഷം കുട്ടികള്‍ക്ക് അടിയന്തിര സഹായം ആവശ്യമാണെന്ന് ഐക്യ രാഷ്ട്ര സഭ കുട്ടികളുടെ ഏജന്‍സിയായ യൂനിസെഫ് ആവശ്യപ്പെട്ടു. രാഷ്ട്രീയ അസ്ഥിരത നില നില്ക്കുന്ന ഇവിടെ ഇത്രയധികം കുട്ടികളുടെ നില നില്‍പ്പ് തന്നെ ഭീഷണിയിലാണെന്നു ഏജന്‍സി മുന്നറിയിപ്പ് നല്കി.
2011 ല്‍ ഗദ്ദാഫിയെ അധികാരത്തില്‍ പുറത്താക്കലിന് ശേഷം ഇവിടെ ഉണ്ടായ രാഷ്ട്രീയ അസ്ഥിരതയാണ് കുട്ടികളുടെ ഭാവി ഭീഷണിയിലാക്കുന്ന തരത്തിലുള്ള നീക്കങ്ങളെന്നു യുനിസെഫ് പ്രസ്താവനയില്‍ പറഞ്ഞു. അഞ്ചു ലക്ഷം കുട്ടികള്‍ക്ക് അടിയന്തിര സഹായം ആവശ്യമാണെന്നും ഭാവി അപകടത്തിലാണെന്നും യൂനിസെഫ് റീജിയണല്‍ ഡയറക്റ്റര്‍ ഗീര്‍റ്റ് കാപ്പിലറി പറഞ്ഞു. പെണ്‍കുട്ടികളുടയും ആണ്‍കുട്ടികളുടെയും ക്ഷേമത്തിനആവശ്യമായ പദ്ധതികള്‍ അധികൃതര്‍ കൊണ്ടു വരണമെന്നും ഇതിനായി അന്ത്രരാഷ്ട്ര ഇടപെടലുകള്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ വിവിധ മേഖകളില്‍ 550 സ്കൂളുകള്‍ തകര്‍ക്കപ്പെട്ടു. 80000 കുട്ടികള്‍ ലിബിയന്‍ നാട് വിട്ടു പോയി. പലരും ഇപ്പോഴും മെഡിറ്ററേനിയന്‍ കടല്‍ മുറിച്ചു കടന്നു നാട് വിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും യൂനിസെഫ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."