HOME
DETAILS

സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ 84 മുന്നാക്ക ജാതികള്‍

  
backup
December 27 2018 | 20:12 PM

samvaran63256145

 

ഫസല്‍ മറ്റത്തൂര്‍#


മലപ്പുറം: സംസ്ഥാനത്ത് സംവരണാനുകൂല്യങ്ങള്‍ ലഭിക്കാതെ നിലനില്‍ക്കുന്നത് 84 മുന്നാക്ക ജാതികളെന്ന് കേരള സംസ്ഥാന മുന്നാക്ക സമുദായ കമ്മിഷന്‍ റിപ്പോര്‍ട്ട്. സംവരണാനുകൂല്യം ലഭ്യമാകാത്ത മുന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിനായുള്ള സമിതി തയാറാക്കിയ കരടു പട്ടികയിലാണ് ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ 84 ജാതികള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.
വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യക്തികളെയും സമുദായ സംഘടനാ പ്രതിനികളെയും നേരില്‍കണ്ടാണ് കമ്മിഷന്‍ കരടു പട്ടിക തയാറാക്കിയത്.
84 ജാതികളില്‍ ബ്രാഹ്മണര്‍, ക്ഷത്രിയ, നെടുങ്ങാടി, പറക്കവാകുലം, അടുത്തോണ്‍, അമ്പലവാസി മുതല്‍ നായര്‍, ചാക്യാര്‍, മന്നാടിയാര്‍, ശൈവപിള്ള തുടങ്ങിയ വിഭാഗങ്ങളെയും ഇവയുടെ ഉപവിഭാഗങ്ങളെയും മുന്നാക്ക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രാഹ്മണരി എമ്പ്രാ, എമ്പ്രാന്തിരി, നമ്പി, നമ്പൂതിരി, പോറ്റി, ഭട്ടതിരി, ഇളയത്, മൂത്തത്, മൂസത്, തുളിപോറ്റി, ഗൗഡ സാരസ്വതി ബ്രാഹ്മണര്‍, വര്‍മ, തമിഴ് ബ്രാഹ്മണര്‍ എന്നിവരാണ് പ്രധാനമായും ഉള്ളത്. ക്രിസ്തുമതത്തിലെ 20 ഉപജാതികളാണ് കരടുപട്ടികയിലുള്ളത്. നാടാര്‍, സിറിയന്‍ കാത്തലിക്, ചാല്‍ഡീന്‍ സിറിയന്‍, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബേസല്‍ മിഷന്‍, സ്വതന്ത്ര സിറിയന്‍, പെന്തകോസ്ത്, യാക്കോബൈറ്റ്, മാര്‍ത്തോമ, മലങ്കര തുടങ്ങിയവരാണ് ഇതിലെ പ്രധാനികള്‍.
അതേസമയം, കരടുപട്ടികയില്‍ വ്യാപകമായ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ഇതിനകം തന്നെ വിവിധ മുന്നാക്ക വിഭാഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.
രാജ ഭരണം നടത്തിയിരുന്ന വര്‍മമാരെ ബ്രാഹ്മണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതുള്‍പ്പെടെ ധാരാളം അപാകതകള്‍ കരടുപട്ടികയില്‍ ഉണ്ടെന്നാണ് ആക്ഷേപം. ക്ഷത്രിയ വിഭാഗക്കാരാണിവര്‍. വ്യത്യസ്ത വിഭാഗങ്ങളായ പൂജാരി, അമ്പലവാസി വിഭാഗങ്ങളെ ഒരേ കാറ്റഗറിയായും കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നമ്പൂതിരിയും ഭട്ടതിരിയും ഇടംപിടിച്ച ലിസ്റ്റില്‍ ഭട്ടതിരിപ്പാട്, നമ്പൂതിരിപ്പാട് പോലുള്ള മുന്നാക്ക ജാതികള്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിന്റെ ജാതിയാണ് നമ്പൂതിരിപ്പാട്.
എസ്.എസ്.എല്‍.സി ബുക്ക് ഉള്‍പ്പെടെ വിവിധ രേഖകളില്‍ നിലവില്‍ ജാതിയും ഉപജാതിയും രേഖപ്പെടുത്തുന്നുണ്ട്. നിലവിലുള്ള രീതിക്കു വിരുദ്ധമായുള്ള കരട് ലിസ്റ്റ് അംഗീകരിക്കപ്പെട്ടാല്‍ വിവിധ തൊഴില്‍, പഠന രംഗങ്ങളിലെ മാനദണ്ഡങ്ങളെ വരേ സാരമായി ബാധിച്ചേക്കും.
അതേസമയം, കരടുപട്ടികയിന്‍മേല്‍ പരാതികളും ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ 2019 ജനുവരി 20 വരെ അവസരം നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മിഷന്റെ തിരുവനന്തപുരം വഴുതക്കാടുള്ള വിലാസത്തില്‍ പരാതികള്‍ അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  20 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  20 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  20 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago