പഴവര്‍ഗങ്ങള്‍ ഇനി വീട്ടുമുറ്റത്ത്; ഫലവൃക്ഷത്തൈകളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രം
അമ്പലവയല്‍: കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. വയനാടന്‍ കലാവസ്ഥക്ക് അനുയോജ്യമായ വിവിധയിനം ഫലവൃക്ഷ തൈകള്‍ ഒരുക്കിയിരിക്കുകയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം.
വിപണനാടിസ്ഥാനത്തില്‍ വരെ കര്‍ഷകനു ഗുണം നല്‍കുന്ന മാംഗോസ്, വെണ്ണപ്പഴം, സപ്പോട്ട, ലിച്ചി തുടങ്ങിയവയുടെ തൈകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കര്‍ഷകനു മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്ന ഇനം തൈകള്‍ കര്‍ഷകന്റെ കൃഷി ഇടങ്ങളില്‍ എത്തിക്കുവാനുള്ള തയാറെടുപ്പിലാണ് ഗവേഷണ കേന്ദ്രം.
കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും രോഗ ബാധയും കാര്‍ഷിക മേഖലയില്‍ നിന്നു കര്‍ഷകനെ പിന്നോട്ടടിക്കുന്ന സാഹചര്യത്തില്‍ പഴ വര്‍ഗ്ഗങ്ങളുടെ ഗുണവും, വിപണന സാധ്യതയും, കര്‍ഷകരില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണള തങ്ങളെന്ന് ഗവേഷണ കേന്ദ്രം റിസര്‍ച്ച് അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍, അസി. പ്രൊഫസര്‍ സ്മിത രവി എന്നിവര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നിത്യ വരുമാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നത്. ഗുണ നിലവാരമുള്ള തൈകള്‍ മിതമായ വിലക്ക് ഗവേഷണ കേന്ദ്രത്തില്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."