വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട്: എസ്.ഇ.യു
മലപ്പുറം: സംസ്ഥാനത്തു വിതരണം ചെയ്ത ഭൂരിഭാഗം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും പ്രിന്റിങ് മാഞ്ഞുപോയി കേടായതു വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും നിലവാരമില്ലാത്ത പ്രിന്റിങ് മെറ്റീരിയലുകള്‍ ഉപയോഗിച്ചതിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ കമ്മിറ്റി.
മലബാറില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്കു വ്യാപകമായി കേട് സംഭവിച്ചതില്‍ ഗൂഢാലോചനയുണ്ടോയെന്ന് വ്യക്തമാകേണ്ടതുണ്ട്. ഉന്നത പഠനത്തിനു ചേര്‍ന്ന വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തിരികെനല്‍കണമെന്നും രജിസ്ട്രേഷന് നമ്പര്‍ മാഞ്ഞുപോകുന്നതു സാങ്കേതിക ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പ് ദുരഭിമാനം വെടിഞ്ഞ് എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."