ഫേസ്ബുക്ക് പോസ്റ്റിനെ ചെല്ലി സംഘട്ടനത്തില്‍ നഗരസഭ വികസന കാര്യ അധ്യക്ഷക്കും യൂത്ത് കോണ്‍ഗ്രസുകാരനും പരുക്ക്
കളമശേരി: ഫേസ്ബുക്ക് പോസ്റ്റിനെ ചെല്ലി വിവാഹ സല്ക്കാരഹാളിനടുത്തുണ്ടായ സംഘട്ടനത്തില്‍ കളമശേരി നഗരസഭ വികസനകാര്യ സമിതി അദ്ധ്യക്ഷ റുഖിയ ജമാലിനും സഹോദരനും പരിക്കേറ്റു. ഇവരെ കളമശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ കേസില്‍ നാലുപേര്‍ക്കെതിരെ കളമശേരി പോലീസ് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് കളമശ്ശേരി മണ്ഡലം സെക്രട്ടറിയായ ജിയാസിനും പരിക്കേറ്റു. ജിയാസ് എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടി.
ഒന്നാം പ്രതി ജിയാസ് ജമാലിന്റെ ഭാര്യയുടെ പരാതിയില്‍ റുഖിയയുടെ ഭര്‍ത്താവ് ജമാല്‍ മണക്കാടനും കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കെതിരെയും കളമശേരി പോലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്. റുഖിയ ജമാലിനെ മോശമായി ചിത്രീകരിച്ച് ജിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് ശനിയാഴ്ച രാത്രി കളമശേരിയിലെ ഒരു ഹാളിന് സമീപം റുഖിയ ജിയാസിനെ വിളിച്ച് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് റുഖിയക്കം മറ്റും പരിക്കേറ്റത്. റുഖിയയുടെ സഹോദരന്റെ പല്ലുകള്‍ക്ക് കേട് പറ്റി, കൈയ്ക്കും പരിക്കുണ്ട്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് പോകുമ്പോള്‍ തന്റെ ഭര്‍ത്താവിനെ ഏഴോളം പേര് ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും, ഇത് തടുക്കാന്‍ ചെന്ന തന്റെ ശരീരത്തില്‍ ഇക്കൂട്ടത്തിലൊരാള്‍ കയറിപ്പിടിച്ചെന്നും കാട്ടിയാണ് ജിയാസിന്റെ ഭാര്യ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.
ഈ പരാതിയിലും കളമശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഹാളിന് സമീപത്തെ സി.സി.ടി.വി. പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. റുഖിയ ജമാല്‍ കോണ്‍ഗ്രസ് ഐ പക്ഷവും ജിയാസും മറ്റുള്ളവരും എ വിഭാഗക്കാരുമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."