ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപക അനധ്യാപക തസ്തികകള്‍ സ്യഷ്ടിക്കണം കെ.എച്ച്.എസ്.ടി.യു
മൂവാറ്റുപുഴ: ഹയര്‍സെക്കന്ററി വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ അധ്യാപക അനധ്യാപക തസ്തികകള്‍ സ്യഷ്ടിച്ച് നിയമനവും ശമ്പളവും നല്‍കണമെന്ന് കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2014 മുതല്‍ അനുവദിച്ച പുതിയ സ്‌കൂളുകളിലും ബാച്ചുകളിലുമായി 1000തസ്തികകള്‍ സ്യഷ്ടിക്കാനുള്ളത്.
ഹയര്‍ സെക്കന്‍ഡറി രംഗത്ത് അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങള്‍ ചൂണ്ടികാട്ടി കെ.എച്ച്.എസ്.ടി.യു. വിദ്യാഭ്യാസ മന്ത്രിക്ക് അവകാശ പത്രിക സമര്‍പ്പിച്ചു. അശാസ്ത്രിയമായ ഏകീകരണ നീക്കം ഉപേക്ഷിക്കുക, തറകല്ലിട്ട ഹയര്‍ സെക്കണ്ടറി ആസ്ഥാന മന്ദിര നിര്‍മ്മാണം റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക.
ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ. ജൂനിയര്‍ അധ്യാപകരെ സീനിയര്‍ ആക്കിയുള്ള സ്ഥാനകയറ്റ ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിക്കുക, പ്രിന്‍സിപ്പല്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കുക, ചട്ടപ്രകാരം ആഗസ്റ്റ് 31 നകം ട്രാന്‍ഫര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക, ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥാനകയറ്റ സാധ്യതകള്‍ ഇല്ലാതാക്കുന്ന ഹെഡ്മാസ്റ്റര്‍മാരുടെ സ്ഥാന കയറ്റം നിര്‍ത്തലാക്കുക, വി.എച്ച്.എസ്.ഇ യില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശ പത്രികയിലുള്ളത്. ടി.വി. ഇബ്രാഹിം എം.എല്‍.എ, നിസാര്‍ ചേളേരി, എസ്. സന്തോഷ്‌കുമാര്‍, യു. സാബു, എ.കെ. അജീബ്, ബി. സെയ്ദാലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."