HOME
DETAILS

ഹജ്ജ് 2017: ഹാജിമാരുടെ പ്രതിരോധ കുത്തിവെപ്പ് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

  
Web Desk
August 14 2017 | 02:08 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-2017-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0

 

മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ സഊദി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടു. ഓരോ ഹാജിയും നിര്‍ബന്ധമായി എടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ കുറിച്ചും അതിനായുള്ള സൗകര്യങ്ങളും ഒരുക്കിയുള്ള വിശദ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

സഊദിക്കകത്തു നിന്നും ഹജ്ജിനെത്തുന്നവര്‍ രണ്ടും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ നാല് കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കണം. രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സ്വദേശ, വിദേശ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും മെനഞ്ചൈറ്റിസ് സീസണല്‍ ഫ്‌ളൂ എന്നിവക്കുള്ള കുത്തിവെപ്പ് എടുത്തിരിക്കണം. മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെല്ലാം ചുരുങ്ങിയത് പത്ത് ദിവസം മുന്‍പ് എടുത്തിയരിക്കണം. സീസണല്‍ ഫ്‌ളൂവിനെതിരെയുള്ള കുത്തിവെപ്പ് ഹജ്ജിന്റെ രണ്ടാഴ്ച മുന്‍പെങ്കിലും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകാരില്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി ലോക ആരോഗ്യ സംഘടനയുടേത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കര്‍ശനമായാണ് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്നത്.

യെല്ലോ ഫീവര്‍ കണ്ടെത്തിയ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ ഇതിനുള്ള കുത്തിവെപ്പും പിള്ളവാത രോഗം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇതിനുള്ള പ്രതിരോധകുത്തിവെപ്പുകള്‍ കൂടി പ്രത്യേകമായി എടുക്കേണ്ടതുണ്ട്. പത്ത് വര്‍ഷത്തെ പ്രതിരോധ ശക്തിയുള്ള യെല്ലോ ഫീവര്‍ കുത്തിവെപ്പ് സഊദിയില്‍ എത്തുന്നതിന്റെ പത്ത് ദിവസം മുന്‍പെങ്കിലും പിള്ളവാത രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ യാത്രയുടെ നാലാഴ്ച മുന്‍പ് ഇതിനുള്ള പ്രതിരോധ മരുന്നും എടുത്തിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a few seconds ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  17 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  32 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago